ഭരണകൂടം മൗനം വെടിയണം : വനിതാ ലീഗ്

മണിപ്പൂരിലെ വനിതകൾക്ക് നേരെ നടത്തുന്ന ഭീകരമായ അക്രമങ്ങൾക്ക് എതിരെ കടുത്ത നടപടി വേണം എന്നാവശ്യപ്പെട്ടു കൊണ്ട് കണിയാമ്പറ്റ പഞ്ചായത്ത് വനിതാ ലീഗിന്റെ ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗണിൽ സായാഹ്ന ധർണ നടത്തി. രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഭീകരമായ അക്രമങ്ങൾക്ക് വനിതകളും കുട്ടികളും വിധേയമാകുന്ന കാഴ്ചകളാണ് മണിപ്പൂരിൽ നടക്കുന്നത് എന്നും ഇതിന് അറുതി വരുത്താൻ ഭരണകൂടം തയ്യാറാകണമെന്നും സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന മുസ്ലിം യൂത്ത് ലീഗിന്റെ ട്രഷറർ പി ഇസ്മയിൽ ആവശ്യപ്പെട്ടു ധർണാ സമരത്തിൽ വയനാട് ജില്ല വനിതാ ലീഗ് വൈസ് പ്രസിഡണ്ട് കെ. കുഞ്ഞായിഷ അധ്യക്ഷത വഹിച്ചു പരിപാടിയിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് വി പി ഷുക്കൂർ ഹാജി. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി സാജിദ് അഹമ്മദ് കെ കെ റംസീന സുബൈർ റൈഹാനത്ത് ബഷീർ. മറിയം നസീമ.നഫീസത്ത്‌. ഖദീജ കെ പി തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post ആലുവയിലെ പിഞ്ചു ബാലിക ചാന്ദിനിയുടെ കൊലപാതകം ആഭ്യന്തര വകുപ്പിന്റെ അനാസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി
Next post ക്ഷേമ പെൻഷൻ നൽകാൻ പിരിച്ച പണം സർക്കാർ മുക്കിയെന്ന് കെ.എൽ.പൗലോസ്
Close

Thank you for visiting Malayalanad.in