കൽപ്പറ്റ: സി. ഭാസ്കരൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ഏഴാമത് വയനാട് ജില്ലാ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് 05.08.2023(ശനി) പെരുന്തട്ട എൽ സ്‌റ്റൺ എസ്റ്റേറ്റിൽ വെച്ച് നടക്കും. സൈക്ലിംഗ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്ലബുകളിലെ കായിക താരങ്ങൾക്ക് പങ്കെടുക്കാമെന്ന് സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം അറിയിച്ചു. പങ്കെടുക്കാനാഗ്രഹിക്കുന്ന വർ 04.08.2023 ന് 2 മണിക്ക് മുമ്പായി എൻട്രികൾ അയക്കണം. മത്സര ദിവസം സൈക്കിൾ , ഹെൽമെറ്റ് , വയസു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം രാവിലെ 7.30 ന് ഹാജരാവണം …കൂടുതൽ വിവരങ്ങൾക്ക് 9446733143 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്
Related News