കല്പറ്റ:- വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള കോ-ഓപ്പറേറ്റീവ് എംപ്ലായീസ് ഫ്രണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി വൈത്തിരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളാ ബാങ്കിന്റെ മെയിൻ ബ്രാഞ്ചിനു മുമ്പില്‍ ധര്ണ്ണാമരം നടത്തി. പ്രൈമറി സംഘം ജീവനക്കാര്‍ക്ക് ജില്ലാബാങ്കുകളില് നല്‍കിയിരുന്ന 50% തൊഴില്‍ സംവരണം പുനഃസ്ഥാപിക്കുക, തൊഴില്‍ സംവരണ പരിധിയില്‍ എല്ലാ പ്രാഥമിക സംഘങ്ങളെയും ഉള്‍പ്പെടുത്തുക, സംവരണത്തിന് നിശ്ചയിച്ച അപ്രായോഗ്യവും വിചിത്രവുമായ യോഗ്യത മാനദണ്ഡങ്ങള്‍ ഒഴിവാക്കുക, പ്രൈമറി ബാങ്ക് ജീവനക്കാരുടെ പ്രൊവിഡ് ഫണ്ട് നിക്ഷേപത്തിനും സംഘങ്ങളുടെ റിസര്‍വ്വ് ഫണ്ടിനും പലിശ വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക, അന്യായമായ സര്‍വ്വീസ് ചാര്‍ജുകള്‍ ഒഴിവാക്കുക, ആധുനിക സേവനങ്ങള്‍ നല്കാന് പ്രൈമറി ബാങ്കുകളെ പ്രാപ്തമാക്കുമെന്ന വാഗ്ദാനം പാലിക്കുക. തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. ധർണാ സമരം സംഘടനയുടെ ജില്ലാ പ്രസിഡന്റ് എൻ ഡി ഷിജു ഉദ്ഘാടനം ചെയ്തു..താലൂക്ക് പ്രസിഡണ്ട്ജിജു പി അദ്ധ്യക്ഷം വഹിച്ചു. താലൂക്ക് സെക്രട്ടറി ബെന്നി ടി ഓ,സംസ്ഥാന കമ്മിറ്റി അംഗം ശ്രീഹരി പി, സി ജെ ടോമി , ജോസ് പി വി, ശ്രീജിത്ത് കെ ടി, സംഗീത അജേഷ്, ബഷീർ തേനേരി,ജീന കുന്നം പറ്റ, തുടങ്ങിയവര്‍, സനൽ എം ബി എന്നിവർ പ്രസംഗിച്ചു.
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....