വയനാട്ടിൽ യുവാവ് എയർഗൺ ഉപയോഗിച്ച് മൂന്ന് പേരെ വെടിവെച്ചു

.
കൽപ്പറ്റ:വയനാട്ടിൽ യുവാവ് എയർഗൺ ഉപയോഗിച്ച് മൂന്ന് പേരെ വെടിവെച്ചു.
കമ്പളക്കാട് മലങ്കരയിൽ എയർഗൺ വെച്ച് യുവാവ് മൂന്ന് പേരെ വെടിവെച്ചതായാണ് പരാതി. മലങ്കര ചൂരത്തൊട്ടിയിൽ ബിജു (48) വാണ് വെടിയുതിർത്തത്. അയൽവാസികളായ മലങ്കര പണിയ കോളനിയിലെ മണി, രാഗിണി , വിപിൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിപിനെ മാനന്തവാടി ജില്ലാമെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മറ്റുള്ളവരെ പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതായാണ് വിവരം. ആരുടേയും പരിക്ക് സാരമുള്ളതല്ല. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ബിജു മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നയാളാണെന്ന് സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഡോ.എ.പി.ജെ. അബ്ദുൽ കലാം ജനമിത്ര അവാർഡ് ഷൈജു കെ.ജോർജിന് സമ്മാനിച്ചു
Next post ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് തീ പിടിച്ചു; യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു
Close

Thank you for visiting Malayalanad.in