കുടുംബശ്രീ ജില്ലാ മിഷൻ പട്ടിക വർഗ്ഗ പദ്ധതിയുടെയും ബാലസഭയുടെയും വെള്ളമുണ്ട സി.ഡി.എസിന്റെയും നേതൃത്വത്തിൽ വാരാമ്പറ്റയിൽ കമ്പളനാട്ടി നടത്തി. ഗോത്ര മേഖലയിൽ മഴയുടെ സൗന്ദര്യം അസ്വദിക്കാൻ കുടുംബശ്രീ ജില്ലാ മിഷൻ നടത്തുന്ന ‘മളെ ഹുയ് വത്’ എന്ന പരിപാടിയുടെ ഭാഗമായാണ് 5 ഏക്കർ പാടത്ത് കമ്പളനാട്ടി സംഘടിപ്പിച്ചത്. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ കമ്പളനാട്ടിക്ക് നേതൃത്വം നൽകി. എസ്.ഇ.ആർ.പി ആന്ധ്രാപ്രദേശിലെ ഉദ്യോഗസ്ഥർ മുഖ്യാതിഥികളായി കമ്പള നാട്ടിയിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജുനൈദ് കൈപ്പാണി, കെ. വിജയൻ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി.കെ ബാലസുബ്രഹ്മണ്യൻ, സി.ഡി.എസ് ചെയർപേഴ്സൺ സി.എൻ സജ്‌ന എന്നിവരും കമ്പള നാട്ടിയിൽ പങ്കാളികളായി. മഴപ്പാട്ട്, മഴക്കാല ക്ലാസുകൾ, ഡോക്യുമെന്ററി, ഫോട്ടോഗ്രഫി, വടംവലി തുടങ്ങി നിരവധി പരിപാടികളാണ് കുട്ടികൾക്കും യുവാക്കൾക്കുമായി ജില്ലാ മിഷൻ നടത്തുന്നത്. പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ.കെ സൽമത്ത് മെമ്പർമാരായ പി.എ അസീസ്, പി. തോമസ്, കണിയാങ്ങണ്ടി അബ്‌ദുള്ള, മേരി സ്മിത, കെ. ലതിക, ഇ.കെ രാധ, ജില്ലാ പ്രോഗ്രാം മാനേജർമാരായ കെ.ജെ ബിജോയ്, വി. ജയേഷ്, അക്കൗണ്ടന്റ് പി. സീനത്ത്, സി.ഡി.എസ്, എ.ഡി.എസ് എക്സിക്യൂട്ടീവ് അംഗങ്ങൾ, ആനിമേറ്റർമാർ, ബാലസഭ കുട്ടികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...