സോഷ്യൽ ഓഡിറ്റിന് സ്വയം വിധേയനായ ഭരണാധികാരിയായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്ന് ടി. സിദ്ദീഖ് എം.എൽ.എ.

സോഷ്യൽ ഓഡിറ്റിന് സ്വയം വിധേയനായ ഭരണാധികാരിയായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്ന് കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ട് ടി. സിദ്ദീഖ് എം.എൽ.എ. ജനങ്ങളുടെ പരിശോധനക്ക് മാത്രമല്ല സ്വയം പരിശോധനക്കും തയ്യാറായ നേതാവായിരുന്നു അദ്ദേഹമെന്ന് എം.എൽ.എ അനുസ്മരിച്ചു. കെ.എസ്.യു. വയനാട് ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ടി. സിദ്ദീഖ് എം.എൽ.എ.
ജനഹിതമനുസരിച്ച് പ്രവർത്തിക്കുകയും ജനഹിത പരിശോധനക്ക് അനുദിനം വിധേയപ്പെടുകയും ചെയ്തതിനാലാണ് യു.എൻ. പുരസ്കാരമുൾപ്പടെ ഉമ്മൻ ചാണ്ടിക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൽപ്പറ്റ ഡി.സി.സി.ഓഫീസിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ കെ.എസ്.യു. വയനാട് ജില്ലാ പ്രസിഡണ്ട് അഡ്വ.ഗൗതം ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡണ്ട് ഓ വി അപ്പച്ചൻ, ഗോകുൽദാസ് കോട്ടയിൽ,ബിനു തോമസ്, ബെന്നി അരിഞ്ചേർമല, അസീസ് വാളാഡ്, ഷാഫി പുൽപാറ,അതുൽ തോമസ്, സ്റ്റെൽജിൻ, ജോൺ, മുബരീഷ് ,ടിയ ജോസ്, റീതു a സുൽത്താന,മെൽ എലിസബത്ത് , തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post ദർശനയുടെയും ദക്ഷയുടെയും മരണം; ഭർതൃവീട്ടുകാർക്ക് ജാമ്യമില്ല: അറസ്റ്റുണ്ടായേക്കും.
Next post തെരുവുനായകൾ കുറുകെ ചാടി: ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു
Close

Thank you for visiting Malayalanad.in