കൽപ്പറ്റ: വെണ്ണിയോട് യുവതി അഞ്ചുവയസുള്ള മകളുമായി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെയും ജാമ്യാപേക്ഷ കല്‍പ്പറ്റ ജില്ലാ കോടതി തള്ളി. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ് ജോണ്സണ് ജോണ്‍ ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ഗാര്‍ഹിക പീഡനവും മര്ദനവുമൂലമാണ് ദര്‍ശന കുഞ്ഞുമായി ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന പ്രോസിക്യൂഷന് വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതികൾക്ക് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചില്ലങ്കിൽ അറസ്റ്റുണ്ടായേക്കും.
ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശ്, അച്ഛന് ഋഷഭരാജന്, അമ്മ ബ്രാഹ്മില എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കല്‍പ്പറ്റ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ് ജോണ്സണ് ജോണ്‍ തള്ളിയത്. ദര്‍ശനയുടെയും ദക്ഷയുടെയും സംസ്കാരത്തിന് ശേഷം ഓംപ്രകാശും കുടുംബവും ഒളിവിലാണെന്ന് പ്രോസിക്യൂഷന് കോടതിയെ ബോധിപ്പിച്ചു.
കുടുംബാംഗങ്ങളില്‍ നിന്ന് ഗാര്‍ഹിക പീഡനവും മര്ദനവുമുണ്ടായതായും ഇതാണ് ദര്‍ശന മകളുമായി ആത്മഹത്യ ചെയ്യാനുള്ള കാരണമെന്നും പ്രോസിക്യൂഷന് കോടതിയെ ധരിപ്പിച്ചു.
ഈ സാഹചര്യത്തിലാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എംകെ ജയപ്രമോദാണ് ഹാജരായത്. ഇക്കഴിഞ്ഞ 13നാണ് പാത്തിക്കല്‍ പാലത്തില്‍ നിന്ന് വെണ്ണിയോട് പുഴയിലേക്ക് വിഷം കഴിച്ച ശേഷം ദര്‍ശന മകള്‍ ദക്ഷയുമായി ചാടിയത് . അടുത്ത ദിവസം മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചു. ദക്ഷയുടെ മൃതദേഹം മൂ്ന്ന് ദിവസത്തിന് ശേഷമാണ് മൂന്ന് കിലോമീറ്റര്‍ അകലയുള്ള കൂടല്‍ കടവില്‍നിന്ന് ദക്ഷയുടെ മൃതദേഹം കിട്ടിയത്. ഭര്തൃകുടുംബത്തിനെതിരായ ഡിജിറ്റില്‍ തെളിവുകള്‍ ദര്‍ശനയുടെ ബന്ധുക്കള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ അറസ്റ്റ് നടപടിയിലേക്ക് കടക്കാനൊരുങ്ങുകയാണ് കേസ് അന്വേഷിക്കുന്ന കല്‍പ്പറ്റ ഡിവൈഎസ്പി ടി എന്‍ സജീവനും സംഘവും.ഒളിവിലുള്ള പ്രതികളെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...