കൽപ്പറ്റ: വയനാട് വിമാനത്താവളം സാധ്യതാ പഠനം തുടങ്ങി. ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥല പരിശോധന നടത്തി. വിമാനത്താവളം ആരംഭിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനാണ് പരിശോധന. കൽപ്പറ്റ ബൈപ്പാസിലെ എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിലായിരുന്നു ആദ്യ സന്ദർശനം.
പതിറ്റാണ്ടുകളായുള്ള വയനാടിൻ്റെ ആവശ്യമാണ് ചെറുവിമാനത്താവളം. 2013-ൽ ഇതിനുള്ള ശ്രമങ്ങൾ നടന്നെങ്കിലും അനുയോജ്യമായ സ്ഥലം പാടശേഖരമായതിനാൽ എതിർപ്പിനെ തുടർന്ന് ശ്രമങ്ങൾ സർക്കാർ ഉപേക്ഷിക്കച്ചു. ഇപ്പോൾ വയനാട് ചേംബർ ഓഫ് കൊമേഴ്സിൻ്റെ ഇടപെടലിനെ തുടർന്നാണ് സംസ്ഥാന സർക്കാർ വീണ്ടും പുതിയ ഭൂമി കണ്ടെത്താൻ പരിശോധന തുടങ്ങിയത്. ഇതിൻ്റെ ഭാഗമായാണ് ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിൻ്റെ നേതൃത്വത്തിൽ കൽപ്പറ്റയിൽ എൽസ്റ്റൻ എസ്റ്റേറ്റ് ഭൂമി സന്ദർശിച്ചത്.
സിയാൽ ഡയറക്ടർ, കണ്ണൂർ എയർപോർട്ട് ഡയറക്ടർ, എന്നിവരും വിവിധ വകുപ്പുദ്യോഗസ്ഥരും ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികളുമായി ഗതാഗത വകുപ്പ് സെക്രട്ടറി ആശയ വിനിമയം നടത്തി.സിയാൽ മാതൃകയിൽ കമ്പനി രൂപീകരിച്ച് വിമാനത്താവളത്തിനുള്ള നടപടികളുമായി മുന്നോട്ടു പോകാനാണ് ഇപ്പോഴത്തെ തീരുമാനമെന്നാണ് സൂചന.
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...