കൽപ്പറ്റ:
വയനാട്ടിലെ അതിപുരാതന ക്ഷേത്രമായ മുട്ടിൽ ശ്രീ സന്താനഗോപാല മഹാവിഷ്ണു വേട്ടക്കരുമൻ ക്ഷേത്രത്തിൽ സപ്തശത മഹാ ചണ്ഡികായാഗം ജൂലൈ 29, 30 തിയതികളിൽ ക്ഷേത്ര ഹാളിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മൂകാംബിക ക്ഷേത്രത്തിലെ പ്രധാന അർച്ചകൻ ശ്രീ പരമേശ്വര അഡിഗയുടെ മുഖ്യകാർമികത്വത്തിലാണ് യാഗം നടക്കുക.
പൂർണ്ണമായി ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്ഷേത്രത്തിൽ പ്രധാന ചടങ്ങുകളിലൊന്നാണ് ചണ്ഡികാ യാഗം. സുമംഗലി പൂജ, കന്യാദാനം, ദാമ്പത്യ പൂജ എന്നിവയും ഇതോടൊപ്പം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. ജൂലൈ 29 ന് വൈകുന്നേരം 6 മണിയ്ക്ക് സങ്കല്പ പൂജയോടെ ആരംഭിക്കുന്ന യാഗം 30 ന് ഉച്ചയ്ക്ക് ഒരുമണിയോടുകൂടി അവസാനിക്കുന്ന രീതിയിലാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
ക്ഷേത്ര സമിതി പ്രസിഡൻറ് എം.പി അശോക് കുമാർ , വൈസ് പ്രസിഡൻറ് കെ രാംദാസ് , ഭരണസമിതി അംഗം ചാമിക്കുട്ടി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...