കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു: നാല് പേരെ രക്ഷപ്പെടുത്തി.

കൽപ്പറ്റ വിനായകക്ക് സമീപം കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. ചേരമ്പാടി ഫോറസ്റ്റ് ഓഫീസിലെ നാല് ജീവനക്കാരാണ് കാറിൽ ഉണ്ടായിരുന്നത്. നാലു പേരെയും തുർക്കി ജീവൻ രക്ഷ സമിതി രക്ഷപ്പെടുത്തി. കനത്ത മഴയും തോട്ടിലെ കുത്തൊഴുക്കും കാരണം ഏറെ പണിപ്പെട്ടാണ് ഇവരെ പുറത്തെടുത്തത്.അപകടത്തിൽ ആർക്കും പരിക്കില്ല. ഇവരുടെ മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടു. തുർക്കി ജീവൻ രക്ഷാ സമിതിപ്രവർത്തകരായ ഷാഫി, നിഷാദ്,അബൂബക്കർ,അനൂപ്, നൗഷാദ്,രതീഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം.

Leave a Reply

Your email address will not be published. Required fields are marked *

Previous post മണിപ്പൂരില്‍ സ്ത്രീകൾക്ക് നേരെ അക്രമവും പീഢനവും: വനിതാ ലീഗ് വയനാട് ജില്ലാ കമ്മറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
Next post ബാവലി ചെക്ക് പോസ്റ്റിൽ മാരക മയക്കുമരുന്ന് വേട്ട: 20 ലക്ഷത്തിൻ്റെ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ
Close

Thank you for visiting Malayalanad.in