.
കൽപ്പറ്റ: മാധ്യമ പ്രവർത്തകർക്കെതിരെയുള്ള കള്ളക്കേസുകൾ പിൻവലിക്കണമെന്ന് ഓൺലൈൻ മാധ്യമ പ്രവർത്തക സംഗമം ആവശ്യപ്പെട്ടു.മാധ്യമ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം അനുവദിക്കില്ലന്നും ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സിൻ്റെ സമ്പൂർണ്ണ യോഗം മുന്നറിയിപ്പ് നൽകി.
ഓൺലൈൻ റിപ്പോർട്ടേഴ്സ് അസോസിയേഷൻ കേരള (ഒമാക്) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഓൺലൈൻ മാധ്യമ രംഗത്തെ സമ്പൂർണ്ണ സംഗമം നടത്തിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പ്രമേയത്തിലൂടെ സംഗമം അനുശോചനം രേഖപ്പെടുത്തി.മുനീർ പാറക്കടവത്ത് പ്രമേയവതരിപ്പിച്ചു. മാധ്യമ പ്രവർത്തകർക്കെതിരെയുള്ള കള്ളകേസുകൾ, മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന പ്രവണതകൾ, ഓൺലൈൻ മാധ്യമപ്രവർത്തകരോടുള്ള നിഷേധാത്മക സമീപനം എന്നിവക്കെതിരെ സി.ഡി.സുനീഷ്, സുജിത്ത് ദർശൻ, ആര്യ ഉണ്ണി എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
ഓൺലൈൻ മാധ്യമപ്രവർത്തകരെയും പ്രൊഫഷണൽ മാധ്യമ പ്രവർത്തകരായി അംഗീകരിക്കണമെന്നും ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര- കേരള സർക്കാരുകൾക്ക് നിവേദനം നൽകാനും കേന്ദ്ര ഓൺലൈൻ മാധ്യമ നയത്തിൽ ഭേദഗതികൾക്കായി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താനും തീരുമാനമായി.
വാർത്തകൾ പരസ്യങ്ങൾ എന്നിവക്കായി പൊതു ജനങ്ങൾക്കുപകരിക്കും വിധം ഏക ജാലക സംവിധാനം ഏർപ്പെടുത്താനും തീരുമാനിച്ചു. ഒമാക് കുടുംബസംഗമവും ഓണാഘോഷവും ജനറൽ ബോഡി യോഗവും തിരഞ്ഞെടുപ്പും ആഗസ്റ്റ് മാസം അവസാനം നടക്കും.വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിക്കും.
ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ സമ്പൂർണ്ണ സമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണ് ഉദ്ഘാടനം ചെയ്തു. ഒമാക് മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം, ചാരിറ്റി ഫണ്ട് കൈമാറ്റം എന്നിവയും ഇതോടനുബന്ധിച്ച് നടന്നു. അടുത്തിടെ വിവാഹിതരായ അവനീത് ഉണ്ണിക്കും അഞ്ജലിക്കും ചടങ്ങിൽ സ്വീകരണം നൽകി.ഒമാക് വയനാട് ജില്ലാ പ്രസിഡണ്ട് സി.വി.ഷിബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി അൻവർ സാദിഖ്, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തംഗം ജാസിർ പിണങ്ങോട് ,കണിയാമ്പറ്റ ഗ്രാമപഞ്ചായത്തംഗം പി.ലത്തീഫ്, സിജു പടിഞ്ഞാറത്തറ, ഡാമിൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ ഒമാക് ചാരിറ്റി ഫണ്ടിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവ്വഹിക്കുന്നു.
മൊതക്കര' ജി എൽ.പി.സ്കൂൾ മൊതക്കരയിൽ അന്താരാഷ്ട്ര മില്ലറ്റ് ദിനം വിപുലമായി ആചരിച്ചു. പി.റ്റി.എ പ്രസിഡണ്ട് എം.പി. പ്രകാശൻ അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ പി.എ.അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു....
കൽപ്പറ്റ: ഐടിഐ കളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വയനാട് ചുള്ളിയോട് ഗവൺമെന്റ് വനിത ഐടിഐ കോളേജിൽ മുഴുവൻ സീറ്റും നേടി കെഎസ്യു മികച്ച വിജയം കൈവരിച്ചു തുടർച്ചയായി രണ്ടാം...
കല്പ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടത്തിൻ്റെയും ഡിടിപിസിയുടെയും സഹകരണത്തോടുകൂടി റീബിൽഡ് വയനാട് എന്ന ആശയത്തിൽ നടത്തുന്ന വയനാട്...
സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി കൽപ്പറ്റ ടൗണിൽ സ്ഥാപിച്ച കൈവരികളിൽ പെയിന്റ് അടിക്കുന്ന പ്രവർത്തനങ്ങളിലാണ് അഭിഭാഷകർ പങ്ക് ചേർന്നത്. ഓരോ ദിവസവും കൽപ്പറ്റയിലെ വിവിധ കൂട്ടായ്മകളും, സന്നദ്ധ സംഘടനകളും...
. മാനന്തവാടി: കൂടൽ കടവിൽ മാതനെന്ന ആദിവാസി മധ്യവയസ്കനെ കാറിന്റെ പുറത്ത് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയ കേസിൽ ഒളിവിൽ പോയ പ്രതികൾ അറസ്റ്റിൽ. പനമരം കുന്നുമ്മൽ...
മാനന്തവാടി : .മാനന്തവാടി രൂപതയുടേയും വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ ആരംഭിച്ച് ജൈവകാർഷിക മേഖലയിൽ ലോകോത്തര മാതൃക ഇതിനോടകം കാഴ്ചവെച്ച ബയോവിൻ അഗ്രോ റിസർച്ച് അതിന്റെ...