ഉമ്മൻ ചാണ്ടിയുടെ ആത്മാവിനോട് മാർക്സീസ്റ്റ് പാർട്ടി മാപ്പിരക്കണം: ഗാന്ധി ദർശൻ വേദി

കൽപറ്റ : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി വയനാട് ജില്ലാ കമ്മറ്റി അഗാധമായ ദുഖം രേഖപ്പെടുത്തി.
തികഞ്ഞ മനുഷ്യസ്നേഹത്തിന്റെ ആൾ രൂപമായിരുന്ന അദ്ദേഹം ഭരണകർത്താക്കൾക്കും പൊതുപ്രവർത്തകർക്കും ഒരു പോലെ മാതൃകയായിരുന്നു.
ഭരണത്തിൽ എത്തുന്നതിനു വേണ്ടി കുറുക്കു വഴികൾ തേടിയ ഉമ്മൻചാണ്ടിയുടെ എതിരാളികൾ കൃത്യമായ രാഷ്ട്രീയ നരേറ്റീവ് സൃഷ്ടിച്ച് പത്രങ്ങളെയും ദൃശ്യ മാധ്യങ്ങളെയും ദുരുപയോഗിച്ച് കേരള ജനതയെ കബളിപ്പിച്ചത് അക്ഷന്തവ്യമായ അപരാധമാണ്. കറകളഞ്ഞ വ്യക്തിത്വത്തിനുടമയായ ഉമ്മൻ ചാണ്ടിയെ മൃഗീയമായി ഇകഴ്ത്തിക്കാട്ടി വളഞ്ഞ വഴികളിലൂടെ അധികാരം കവർന്നെടുത്തവർ മനസാക്ഷി അൽപമെങ്കിലുമവശേഷിച്ചിട്ടുണ്ടെങ്കിൽ ഉമ്മൻ ചാണ്ടിയുടെ ആത്മാവിനോടെങ്കിലും മാപ്പിരക്കണമെന്നും ഗാന്ധിദർശൻ വേദി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു..
സത്യം കാലാതീതമാണെന്നും മറച്ചുവെക്കപ്പെടുന്നത് വെളിപ്പെടാതിരിക്കുകയില്ല എന്നും ഫാസിസ്റ്റ്, കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾ എക്കാലത്തും അധികാരത്തിലെത്തിയിട്ടുള്ളത് ഇത്തരം കൂടില രാഷ്ടീയ നരേറ്റീവുകളുടെ കുറുക്ക് വഴികളിലൂടെയുമാണെന്നും ഗാന്ധി ദർശൻ വേദി നേതാക്കൾ യോഗത്തിൽ അനുസ്മരിച്ചു.
യോഗത്തിൽ ജില്ലാ ചെയർമാൻ ഇ വി അബ്രഹാം അധ്യക്ഷത വഹിച്ചു. സജി തോമസ്, സിബിച്ചൻ കരിക്കേടം, വിനി എസ് നായർ, വി.വി. നാരായണ വാര്യർ, വിപിന ചന്ദ്രൻ മാസ്റ്റർ, ജി. പ്രമോദ്, ഷംസുദ്ദീൻ പി.ഇ, ആർ.രാജൻ, ജോൺ മാത, പി.വി. ആന്റണി, എൻ.കെ. പുഷ്പലത, വി.രാധാകൃഷ്ണൻ, രമേശ് മാണിക്കൻ, ശ്രീജ ബാബു, ടി.കെ.സുരേഷ്, മൈമുന, പി.ചന്ദ്രൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് മെഡിക്കല്‍ കോളേജ്: അടുത്ത അധ്യായന വര്‍ഷത്തില്‍ ക്ലാസ് ആരംഭിക്കാന്‍ സൗകര്യങ്ങളൊരുക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
Next post മാധ്യമ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം അനുവദിക്കില്ല: ഒമാക് ഓൺലൈൻ മാധ്യമ പ്രവർത്തക സംഗമം
Close

Thank you for visiting Malayalanad.in