.
കൽപ്പറ്റ: വയനാട് ജില്ലയിലെ ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ സമ്പുർണ്ണ സമ്മേളനം ഇന്ന് (ശനി) രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ ബത്തേരി ഹോട്ടൽ ലെ സഫയർ ഓഡിറ്റോറിയത്തിൽ നടക്കും. ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ- കേരള (ഒമാക്) യുടെ നേതൃത്വത്തിലാണ് യോഗം. ഓൺലൈൻ മാധ്യമ രംഗത്തെ സാധ്യതകളും വെല്ലുവിളികളും പ്രശ്നങ്ങളും ചർച്ച ചെയ്യും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചന പ്രമേയവും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റങ്ങൾക്കെതിരെയുള്ള പ്രമേയവും അവതരിപ്പിക്കും.
ഒമാക് അംഗത്വ വിതരണവും ഇതോടനുബന്ധിച്ച് നടക്കും. ആഗസ്റ്റ് മാസം അവസാന വാരം ‘നടക്കുന്ന ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ -കേരള (ഒമാക്) മൂന്നാമത് വാർഷിക ജനറൽ ബോഡി യോഗത്തിനും ഭരണ സമിതി തിരഞ്ഞെടുപ്പിനും മുന്നോടിയായാണ് ശനിയാഴ്ച ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ സമ്പൂർണ്ണ യോഗം നടക്കുന്നത്. ഐ.സി.ബാലകൃഷ്ണൻ എം എൽ.എ ഉദ്ഘാടനം ചെയ്യും. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂനൈദ് കൈപ്പാണി മുഖ്യ പ്രഭാഷണം നടത്തും . ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അമ്പതോളം ഓൺലൈൻ മാധ്യമ പ്രവർത്തകർ യോഗത്തിൽ പങ്കെടുക്കും.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...