വിദ്യാർത്ഥികൾ പണം സ്വരൂപിച്ചു:ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് നിർമ്മിച്ച സ്നേഹഭവനങ്ങളുടെ താക്കോൽ കൈമാറ്റം 24-ന്

കൽപ്പറ്റ: വിദ്യാർത്ഥികൾ പണം സ്വരൂപിച്ച് പത്ത് ലക്ഷം രൂപ വീതം ചിലവഴിച്ച് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ മൂന്ന് സ്നേഹഭവനങ്ങൾ നിർമ്മിച്ചു. സുൽത്താൻ ബത്തേരി, വൈത്തിരി ലോക്കൽ അസോസിയേഷനുകളിൽ നിർമ്മിച്ച രണ്ട് സ്നേഹഭവനങ്ങളുടെ താക്കോൽ കൈമാറ്റം ജൂലൈ 24-ന് നടക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാനന്തവാടി ഉപജില്ലയിലെ സ്നേഹഭവനം കഴിഞ്ഞ വർഷം നിർമ്മിച്ച് താക്കോൽ കൈമാറിയിരുന്നു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 3മണിക്ക് സുൽത്താൻ ബത്തേരി അദ്ധ്യാപകഭവനിൽ സുൽത്താൻ ബത്തേരി എം എൽ എ ഐ സി ബാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കും.. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സംസ്ഥാന സെക്രട്ടറി എൻ കെ പ്രഭാകരന്റെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ ബത്തേരി മുനിസിപ്പാലിറ്റി ചെയർമാൻ ടി കെ രമേശ് മുഖ്യതിഥിയായിരിക്കും.
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ വിഷൻ 2021-2026 ന്റെ ഭാഗമായി എല്ലാ സബ്ജില്ലകളിലും അർഹരായ ഓരോ വിദ്യാർത്ഥികൾക്കും വീട് നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിലെ ബത്തേരി, വൈത്തിരി ലോക്കൽ അസോസിയേഷനുകൾ ഗവ: വൊക്കേഷണൽ ഹായർസെക്കണ്ടറി സ്കൂൾ അമ്പലവയൽ, വയനാട് ഓർഫനേജ് ഹയർ സെക്കന്ററി സ്കൂൾ മുട്ടിൽ, ഉപജില്ലകളിലെ മറ്റു വിദ്യാലയങ്ങൾ പ്രദേശവാസികൾ എന്നിവരുടെ സഹകരണത്തോടെയാണ് ഭവനങ്ങൾ പൂർത്തീകരിച്ചത്. കൂടുതൽ അപേക്ഷകളിൽ നിന്ന് ഏറ്റവും അർഹതപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബത്തെ കണ്ടെത്തിയാണ് വീടുകൾ നിർമ്മിച്ച് കൈമാറുന്നത്.
ജനപ്രതിനിധികൾ, വിദ്യാഭ്യാസ മേലധികാരികൾ, സ്കൗട്ട്സ് & ഗൈഡ്സ് സംസ്ഥാന-ജില്ലാ നേതാക്കൾ, പ്രാദേശിക ഭവനനിർമാണകമ്മിറ്റി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബ്രിട്ടീഷുകാരുടെ കാലത്തെ ഇരുമ്പ് പാലം തകർന്ന് ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു.
Next post റോഡപകടത്തിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം നാല് ദിവസത്തിന് ശേഷം വെള്ളകെട്ടിൽ കണ്ടെത്തി.
Close

Thank you for visiting Malayalanad.in