.
കൽപ്പറ്റ: കർണ്ണാടകയിൽ ഇഞ്ചിപാടങ്ങളിൽ നിരവധിയിടങ്ങളിലാണ് കേരളത്തിലെ 100 കണക്കിന് കർഷകർ കൃഷി ചെയ്യുന്നത്. ലക്ഷങ്ങൾ പാട്ടം നൽകിയാണ് മലയാളികൾ കർണ്ണാടകയിലെ വിവിധ പ്രദേശങ്ങളിൽ ഇഞ്ചി കൃഷിയുൾപ്പടെ നടത്തുന്നത്. എന്നാൽ വിളവെടു ക്കാറായ ഇഞ്ചിപാടങ്ങളിൽ ഇഞ്ചി മോഷണം വ്യാപകമായതോടെ കടുത്ത ആശങ്കയിലാണ് ഇതര സംസ്ഥാനത്തു നിന്ന് വന്ന് കൃഷി നടത്തുന്നവരും നാട്ടുകാരായ കർഷകരും. കഴിഞ്ഞ ദിവസം നഞ്ചൻകോടിനടുത്ത് ഇഞ്ചിപാടത്ത് മലയാളി കർഷകന്റെ ഇഞ്ചി മോഷണം നടത്താൻ എത്തിയ മോഷ്ടാക്കളെ മലയാളി കർഷക കൂട്ടായ്മ്മയായ എൻ.എഫ്.പി.ഒ. യുടെ വളണ്ടിയർമാരായ കർഷകർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. മൈസൂരു ജില്ലയിൽ മാത്രം വിവിധ താലൂക്കുകളിലായി 15000 ലധികം ഏക്കർ പ്രദേശത്ത് കേരളത്തിലെ കർഷകർ ഇഞ്ചിയുൾപ്പടെയുള്ള കൃഷി ചെയ്യുന്നുണ്ട്. ഹുൻസൂർ , ഗദിക പ്രദേശങ്ങങ്ങളിലും ഇഞ്ചി മോഷണം വ്യാപകമായിട്ടുണ്ട്. പല ദിവസങ്ങളിലായി വിശാലമായ കൃഷിയിടങ്ങളുടെ പല ഭാഗത്തു നിന്നാണ് മോഷണം നടത്തുന്നത്. ഇഞ്ചിയുടെ വില വർദ്ധിച്ച കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 300 ലധികം ചാക്ക് ഇഞ്ചിയാണ് മോഷണം പോയിട്ടുള്ളത്. പ്രദേശിക മോഷണ സംഘങ്ങളെ ഉപയോഗിച്ച് നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ചില സംഘങ്ങൾ ആണ് ഇഞ്ചി മോഷണത്തിനു പിന്നിലെന്നാണ് എൻ.എഫ് – പി.ഒ. ഉൾപ്പടെ ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എൻ.എഫ് – പി.ഒ. യും കർഷകരും ബെലിഗിരി പോലീസിൽ പരാതി നൽകി സാഹചര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വില കൂടിയ സാഹചര്യത്തിൽ തക്കാളി പാടങ്ങളിലും മോഷണം നടക്കുന്നുണ്ട്. മോഷണത്താൽ പൊറുതിമുട്ടിയ കർഷകർക്ക് അവരവരുടെ കൃഷിയിടങ്ങളിൽ സുരക്ഷാ ക്യാമറകൾ സ്ഥാപിക്കുന്നതിനായുള്ള സൗകര്യങ്ങൾ ഒരുക്കാൻ മുൻക്കൈ എടുക്കാനും എൻ.എഫ് – പി.ഒ.തീരുമാനിച്ചിട്ടുണ്ട്. കർണ്ണാടക സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കൃഷി നടത്തുന്ന കേരളത്തിൽ നിന്നുളള കർഷകരുടെ പ്രയാസങ്ങൾ ഉന്നയിച്ച് കർണ്ണാടക മുഖ്യമന്ത്രി കൃഷി മന്ത്രി എന്നിവർക്ക് നിവേദനം നൽകാനും തീരുമാനിച്ചതായി എൻ.എഫ്.പി.ഒ. ഭാരാവാഹികൾ അറിയിച്ചു. മോഷണം നടന്ന കർഷകരുടെ പാടങ്ങൾ എൻ.എഫ്.പി.ഒ. ഭാരവാഹികളായ ചെയർമാൻ ഫിലിപ്പ്ജോർജ്, അജയകുമാർ , തോമസ്, ഷാജി കെ ജെ,. ബിജു നടവയൽ, എം ടി ഷാജി, സുനിൽ കൊട്ടിയൂർ, .സജി ബീനാച്ചി, .സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....