.
മണിയൻങ്കോട് ക്ഷേത്രത്തിലെ ശബരിമല ഇടത്താവള നിർമ്മാണ പ്രവർത്തികൾ കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വ: ടി സിദ്ദീഖിന്റെ നേതൃത്വത്തിൽ കിഫ്ബി സംഘം സന്ദർശിച്ച് നിർമ്മാണ പുരോഗതി വിലയിരുത്തി .
ഇടത്താവളം പൂർണ്ണതയിൽ എത്തിക്കാൻ ചെയ്യേണ്ടതായിരിക്കുന്ന കൂടുതൽ കാര്യങ്ങൾക്ക് വേണ്ട നടപടികൾ ആരംഭിക്കണമെന്ന് എംഎൽഎ കിഫ്ബി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
വർഷകാലങ്ങളിൽ വെള്ളം ഉയരുന്ന പ്രദേശമായതുകൊണ്ട് തന്നെ ഇടത്താവളത്തിന്റെ ഫൂട് ഏരിയ നിർമ്മാണം വെള്ളപ്പൊക്കം ബാധിക്കാത്ത നിലയിൽ ഉയർത്തി നിർമ്മിക്കുകയും, അതോടൊപ്പം ക്ഷേത്രക്കുളം നിർമ്മാണം ,ക്ഷേത്ര പുഴക്കടവ് നവീകരണം ,ക്ഷേത്രത്തിനകത്തെ റോഡ്, പാർക്കിംഗ് അനുബന്ധ സജ്ജീകരണങ്ങൾ മുഴുവൻ ക്രമീകരിക്കണമെന്ന് എം എൽ എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു .കിഫ്ബി എക്സിക്യൂട്ടീവ് ഡയറക്ടർ കെ.പി. പുരുഷോത്തമൻ, പ്രോജക്ട് മാനേജർ ടി. രാജീവൻ ട്രസ്റ്റി ബോർഡ് ചെയർമാർ ഇപി പ്രിത്യുരാജ് , മെമ്പർ അജയൻ എന്നിവർ സന്ദർശന വേളയിൽ ഉണ്ടായിരുന്നു .
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....