നാടിൻ്റെ നൊമ്പരമായി ദർശനയും ദക്ഷയും

കൽപ്പറ്റ: വയനാട് വെണ്ണിയോട് കുട്ടിയെയും കൊണ്ട് അമ്മ പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.
പാത്തിക്കൽ അനന്തഗിരിയിൽ ഓംപ്രകാശിൻ്റെ മകൾ ദക്ഷയുടെ (5) മൃതദേഹമാണ് ഇന്ന് രാവിലെ നടത്തിയ തിരച്ചിലിൽ തുർക്കി ജീവൻ രക്ഷാസമിതിയംഗങ്ങൾ കണ്ടെടുത്തത്.
നാല് ദിവസത്തെ തിരിച്ചിലിനു ശേഷം സംഭവം നടന്നിടത്തുനിന്ന് രണ്ട് കിലോമീറ്ററോളം മാറി കൂടൽകടവിലാണ് കുട്ടിയെ കണ്ടെത്തിയത്.
പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ദർശന ചികിൽസയിലിരിക്കെ കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ദർശനയുടെ മൃതദേഹം ഇന്ന് സംസ്കരിക്കാനിരിക്കെയാണ് മകൾ ദക്ഷയുടെ മൃതദേഹം കൂടി ലഭിച്ചത്. കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക വിട്ടുനൽകും. ഇവർ ആത്മഹത്യക്ക് ശ്രമിക്കാനുള്ള കാരണം ഇതു വരെ വ്യക്തമല്ല. യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത് ‘

Leave a Reply

Your email address will not be published. Required fields are marked *

Previous post തേനീച്ച കർഷകരെ ഉൾപ്പെടുത്തി ഗ്രാമ വികാസ് എഫ്.പി.ഒ. രൂപീകരിച്ചു.
Next post ടൂറിസം മേഖലക്ക് ശക്തി പകർന്ന് സ്പ്ലാഷ് മഴ മഹോത്സത്തിന് വർണ്ണാഭമായ സമാപനം.
Close

Thank you for visiting Malayalanad.in