വയനാടിന് ലക്കിടിയല്‍ ആകര്‍ഷകമായ ഗേറ്റ് താജ്ഗ്രൂപ്പ് ഒരുക്കും. വൈഫൈ 23 യില്‍ താജ് വയനാട് ഉടമ മോഹനകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. സെന്‍ട്രല്‍ വെയര്‍ഹൗസ് വയനാട് മെഡിക്കല്‍ കോളേജിനും പേരിയ കമ്മ്യൂണിറ്റി സെന്ററിനും 28 ലക്ഷം രൂപയുടെ ധനസഹായം നല്‍കും. പെട്രോനെറ്റ്‌സ് അടിസ്ഥാന സൗകര്യം ഒരുക്കും. കെ.എസ്.ഐ.ഡി.സി ജില്ലയിലെ വിവിധ പദ്ധതികൾക്ക് പിന്തുണ നൽകും. ഫെഡറല്‍ ബാങ്ക് സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും വയനാട്ടിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ പങ്കാളിയാകും. ഹാരിസണ്‍ മലയാളം ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ പങ്കാളിയാകും. ആരോഗ്യമേഖല, ആദിവാസി മേഖലകള്‍ എന്നിവയില്‍ സഹായം എത്തിക്കും. സ്‌കൂള്‍തല ദുരന്തനിവാരണ പദ്ധതിയിലും പങ്കാളിയാകും. കബനി വാലി റോട്ടറി ക്ലബ്ബ് അടിസ്ഥാന വിഭാഗത്തിന്റെ ഉന്നമനത്തിനായുള്ള പദ്ധതിയില്‍ ധനസഹായം നല്‍കും. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി കേരളയും സഹായ സന്നദ്ധത അറിയിച്ചു. പിരാമല്‍ ഫൗണ്ടേഷന്‍ വിദ്യാഭ്യാസ ആരോഗ്യമേഖലയല്‍ ആസ്പിരേഷണല്‍ ജില്ലയ്ക്ക് ഹ്യൂമന്‍ റിസോഴ്‌സുകളെ ലഭ്യമാക്കും. ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ആസ്റ്റര്‍ വളണ്ടിയേഴ്‌സ്, എച്ച്.ഡി.എഫ്.സി, ആക്‌സിസ് ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവര്‍ ജില്ലയുടെ വികസനത്തില്‍ പങ്കാളിയാകാമെന്ന് ഏറ്റിട്ടുണ്ട്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആരോഗ്യമേഖലയില്‍ സഹായങ്ങള്‍ എത്തിക്കും. ഇസാഫ് ബാങ്ക് ജില്ലയുടെ പദ്ധതികളില്‍ അനുയോജ്യമായതില്‍ പങ്കാളിയാകും. ഐ.സി.ഐ.സി ബാങ്ക് അനുയോജ്യമായ പദ്ധതി നിര്‍വ്വഹണം നടത്തും. കാനറ ബാങ്ക് പട്ടിവര്‍ഗ്ഗവികസനത്തിലും ടൂറിസം വികസനത്തിലും പങ്കുചേരും. നബാര്‍ഡ് ജില്ലയില്‍ ഏഴ് പ്രോജക്ടുകള്‍ നടപ്പാക്കിവരുന്നതായും കൂടുതല്‍ പദ്ധതികള്‍ കൂടിയാലോചിച്ച് ഏറ്റെടുക്കുമെന്നും പ്രതിനിധി അറിയിച്ചു. കൊട്ടക് ബാങ്ക് ജില്ലയിലെ രണ്ട് അങ്കണവാടികള്‍ ഏറ്റെടുക്കും. ഹഡ്‌കോ, ബി.പി.സി.എല്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവര്‍ അവരുടെ സി.എസ്.ആര്‍ പദ്ധതികള്‍ ജില്ലയില്‍ നേരിട്ടെത്തി അവതരിപ്പിക്കും. അനുയോജ്യമായ പ്രോജക്ടുകള്‍ ഇവര്‍ ഏറ്റെടുക്കും. കോണ്‍ക്ലേവില്‍ പങ്കെടുത്ത ഏജന്‍സികളും കമ്പനികളുമെല്ലാം വയനാട്ടിനായി അവതരിപ്പിക്കപ്പെട്ട പദ്ധതികളില്‍ വിവിധ മേഖലകള്‍ തെരഞ്ഞെടുത്ത് സി.എസ്.ആര്‍ ഫണ്ട് അനുവദിക്കുമെന്ന് ഉറപ്പുനല്‍കി.
നാനമേഖലയിലുള്ള ജില്ലയുടെ സമഗ്രവികസനമാണ് വൈഫൈ 23 കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പറഞ്ഞു. കോണ്‍ക്ലേവ് വിശകലനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. സംസ്ഥാനത്ത് ആദ്യമായി നടത്തിയ സി.എസ്.ആര്‍ കോണ്‍ക്ലേവിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചുരുങ്ങിയ കാലയളവിനുളളിൽ മികവുറ്റ തയ്യാറെടുപ്പുകളോടെയാണ് ജില്ല കോൺക്ലേവിന് ഒരുങ്ങിയത്. ജില്ലാ ഭരണകൂടത്തിന്റെയും വിവിധ വകുപ്പുകളുടെയും അക്ഷീണമായ പ്രവർത്തനം ഇതിനു പിന്നിലുണ്ട്. കോര്‍പ്പറേറ്റുകള്‍ക്കും കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും വയനാടിനായി സി.എസ്.ആര്‍ സഹായങ്ങള്‍ എത്തിക്കാന്‍ ഇതോടൊപ്പം പോര്‍ട്ടലും സജ്ജീകരിച്ചിട്ടുണ്ട്. ഈ പോര്‍ട്ടലില്‍ ജില്ലയിലെ സര്‍ക്കാര്‍ വകുപ്പുകള്‍ മുന്‍ഗണനാ ക്രമത്തില്‍ തയ്യാറാക്കിയ പ്രോജക്ടുകള്‍ അപ്ലോഡ് ചെയ്യും. പ്രാപ്യമായ പ്രോജക്ടുകള്‍ സി.എസ്.ആര്‍ ഏജന്‍സികള്‍ക്ക് ഏറ്റെടുക്കാം. പ്രധാനമായും ആരോഗ്യം, ആദിവാസി ക്ഷേമം തുടങ്ങിയ അഞ്ച് സെക്ടറുകള്‍ വഴി ധനസഹായം സ്വരൂപിക്കും. ലഭ്യമായ ഫണ്ടുകളുടെ വിനിയോഗവും അതീവ ശ്രദ്ധയോടെ നടത്തും. കോണ്‍ക്ലേവില്‍ പങ്കെടുത്ത സി.എസ്.ആര്‍ ഏജന്‍സികളില്‍ പലരും അവരുടെ ബോര്‍ഡ് യോഗങ്ങള്‍ ചേര്‍ന്ന് ജില്ലയുടെ പദ്ധതികള്‍ ഏറ്റെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ആദിവാസി കോളനികള്‍ ദത്തെടുക്കുന്ന പദ്ധതികൾ ഉള്‍പ്പടെ ഇവര്‍ ഏറ്റെടുക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പറഞ്ഞു. എ.ഡി.എം എന്‍.ഐ. ഷാജു, സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ ആര്‍. മണിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.