മൗണ്ടയ്ൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് നാളെ പെരുന്തട്ടയിൽ

കൽപ്പറ്റ: മഴക്കാല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി നടന്നു വരുന്ന സ്പ്ലാഷ് മഴ മഹോത്സവത്തിൻ്റെ ഭാഗമായി നടത്തുന്ന മൗണ്ടയ്ൻ സൈക്ലിംഗ് (എം.ടി.ബി.) ചാമ്പ്യൻഷിപ്പ് വ്യാഴാഴ്ച കൽപ്പറ്റക്കടുത്ത് പെരുന്തട്ടയിൽ നടക്കും.
വയനാട് ടൂറിസം ഓർഗനൈസേഷൻ ,വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ ,കേരള ടൂറിസം , വയനാട് ഡി.ടി.പി.സി. എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. രാവിലെ 8.30 ന് രജിസ്ട്രേഷൻ ആരംഭിക്കും. 9 മണിക്ക് ജില്ലാ ഒളിമ്പിക് അസോസിയേഷൻ ജനറൽ സെക്രട്ടറി സലീം കടവൻ്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും.
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൻ്റെ നേതൃത്വത്തിൻ വൈദ്യ’ സഹായവും ഏർപ്പെടുത്തിയിട്ടുണ്ട്. സൈക്ലിംഗിലെ പ്രമുഖ താരങ്ങൾ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്പ്ലാഷ് 23 മഴ മഹോത്സവം: വയനാട് മൺസൂൺ മാരത്തോൺ 15-ന് കൽപ്പറ്റയിൽ
Next post ചെമ്പ് കമ്പിയും ഇരുമ്പ് വസ്തുക്കളും മോഷ്ടിക്കുന്ന രണ്ട് പേർ പോലീസ് പിടിയിൽ
Close

Thank you for visiting Malayalanad.in