:
സ്പ്ലാഷ് 23 മഴ മഹോത്സവത്തിൻ്റെ ഭാഗമായി വയനാട് ടൂറിസം ഓർഗനൈസേഷനും, ഒളിമ്പിക് അസോസിയേഷൻ വയനാടിന്റെയും സംയുക്താഭിമുഖ്യ ത്തിൽ 2023 ജൂലൈ 15 ന് രാവിലെ 6.30 ന് അന്തർദേശീയ മാരത്തോൺ സംഘടിപ്പി ക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഹാഫ് മാരത്തോൺ ഓപ്പൺ കാറ്റഗറി വിഭാഗത്തിലും, അമേച്വർ മാരത്തോൺ പുരുഷ വനിതാ വിഭാഗത്തിലുമായി നടത്തപ്പെടും.
15-ന് രാവിലെ 6.30 ന് കൽപ്പറ്റ ബൈപ്പാസ് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന 21 കി.മീ. ഹാഫ് മാരത്തോൺ കാക്കവയൽ ജവാൻ തി വലയം വെച്ച് തിരികെ ബൈപ്പാസ് ജംഗ്ഷനിൽ അവസാനിക്കും.
അന്തർദേശീയ തലത്തിൽ മാരത്തോണിൽ മികവ് തെളിയിച്ച് നിരവധി കായിക താരങ്ങൾ ഉൾപ്പെടെ 150 ഓളം പേർ മത്സരത്തിൽ പങ്കെടുക്കും. ഹാഫ് മാരണത്തോൺ മത്സരങ്ങൾ ബഹു: ജില്ലാ കളക്ടർ രേണു രാജ് ഐ.എ.എസ്. ഫ്ളാഗ് ഓഫ് ചെയ്യും. കൂടാതെ 10 കി.മീ. അമേച്വർ മാരത്തോൺ മത്സരവും നടത്തപ്പെടും.
മാരത്തോണി നോടനുബന്ധിച്ച് “ലഹരിമുക്ത കേരളം എന്ന ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ നാനാതുറകളിലേയും ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് രണ്ട് കിലോമീറ്റർ സെലിബ്രിറ്റി റൺ സംഘടിപ്പിക്കും. സെലിബ്രിറ്റി റൺ കൽപ്പറ്റ ബൈപ്പാസ് റോഡിലെ എം.സി.എഫ്. സ്കൂൾ പരിസരത്തുനിന്നും ജൂലൈ 15 ന് രാവിലെ 9.00 മണിക്ക് ആരംഭിച്ച് കൽപ്പറ്റ ബൈപ്പാസ് ജംഗ്ഷനിൽ അവസാനിക്കും.
സെലിബ്രിറ്റി റണ്ണിൽ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ പ്രമുഖർ, ഒളിംപ്യൻമാർ, സിനിമാ രംഗത്തെ പ്രമുഖർ, വിവിധ സർക്കാർ – അർദ്ധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ദേശീയ അന്തർ ദേശീയ കായിക താരങ്ങൾ, സ്പോർട്സ് അസോസിയേഷൻ പ്രതിനിധികൾ, സ്റ്റുഡന്റ് പോലീസ്, ജെ.സി.ഐ. കൽപ്പറ്റ, എൻ.സി.സി., റെഡ് ക്രോസ്, സ്കൗട്ട് ഗൈഡ്സ്, എൻ.എസ്.എസ്. വളണ്ടിയേഴ്സ്, സ്കൂൾ & വിദ്യാർത്ഥികൾ ഉൾപ്പെടെ 1000 ത്തോളം പേർ പങ്കെടുക്കും.
2001 ൽ വിടപറഞ്ഞ നടനും സംവിധായകനുമായ ജെ.സി. യുടെ ഓർമ്മക്കായി രൂപീകൃതമായ ജേസി ഫൗണ്ടേഷൻ ലോട്ടറി ടിക്കറ്റ് എന്ന സിനിമയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വയനാട് മൺസൂൺ മാരത്തോണിൽ പങ്കെടുക്കുന്ന എല്ലാവർക്കും കേരള സർക്കാരിന്റെ 20 :20 ലോട്ടറി ടിക്കറ്റുകൾ സൗജന്യമായി വിതരണം ചെയ്യും. മത്സരത്തിന്റെ വിജയത്തിനായി പൊതു ജനങ്ങളുടെ സഹകരണം ഇവർ അഭ്യർത്ഥിച്ചു.
പത്രസമ്മേളനത്തിൽ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ, ജോയിന്റ് സെക്രട്ടറി സുബൈർ ഇളകുളം, മെമ്പർ സതീഷ് കുമാർ ടി, ഡബ്ല്യു.ടി.ഒ. പ്രതിനിധി പ്രദീപ് മൂർത്തി എന്നിവർ പങ്കെടുത്തു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....