ആർ.ബി.ഐ.യുടെ സാമ്പത്തിക സാക്ഷരതാ ക്വിസ്- ജി എച്ച് എസ് എസ് ഇരുളത്ത് ജേതാക്കൾ

സർക്കാർ സ്കൂളുകളിലെ 8, 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി, സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച്, ഭാരതീയ റിസർവ് ബാങ്ക്, ജില്ലാതല സാമ്പത്തിക സാക്ഷരതാ ക്വിസ് സംഘടിപ്പിച്ചു. ജൂൺ 26നു ഓൺലൈൻ ആയി സംഘടിപ്പിച്ച ഉപജില്ലാതല ക്വിസിൽ നിന്നും ഒന്നാം സ്ഥാനത്തെത്തിയ സ്കൂളുകൾ ജില്ലാതല ക്വിസിൽ പങ്കെടുത്തു. കൽപ്പറ്റയിൽ വച്ചു നടന്ന ക്വിസ് മത്സരത്തിൽ ജി എച്ച് എസ് എസ് ഇരുളത്ത് (ആക്‌സ വിനോദ് & നിരഞ്ജന കെ എം ) ഒന്നാം സ്ഥാനവും, ജി എച് എസ് എസ് എസ് കോട്ടത്തറ (മുഹമ്മദ് അൻസിൽ & സഫ്‌വാൻ അന്ൻ ) , ജി എച്ച് എസ് പുളിഞ്ഞാൽ ( ഹഫ്‌ന ഷെറിൻ വി & ആൻ മേറിയ സ്റ്റീഫൻ ) എന്നീ സ്കൂളുകൾ രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി.
ജില്ലാ തല ക്വിസിൽ ഒന്നാം സ്ഥാനം നേടിയവർക്ക് 10,000 രൂപയും, രണ്ടും മൂന്നും സ്ഥാനക്കാർക്ക് 7500 രൂപ , 5000 രൂപ എന്ന ക്രമത്തിലും സമ്മാനത്തുക റിസർവ് ബാങ്ക് നൽകി.
ക്വിസിൽ പങ്കെടുത്ത വിശിഷ്ടാഥികളായ ബഹുമാനപെട്ട ജില്ലാ കളക്ടർ ഡോ : രേണു രാജ് ഐ എ എസ് ,ആർ ബി ഐ തിരുവന്തപുരം ഓഫീസ് ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീകുമാർ ബി , ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഗണേഷ് എം എം , നബാർഡ് അസിസ്റ്റന്റ് ജനറൽ മാനേജർ ജിഷ വി, ലീഡ് ബാങ്ക് മാനേജർ ബിബിൻ മോഹൻ ജില്ലാ, ഉപജില്ലാ തല വിജയികൾക്ക് സെർട്ടിഫിക്കറ്റുകളും ട്രോഫികളും കൈമാറി. ജില്ലയിൽ ഒന്നാമതെത്തിയ ജി എച്ച് എസ് ഇരുളത്ത് ജൂലൈ 18നു തിരുവനന്തപുരത്തു വെച്ച നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുക്കും. പതിനാലു ജില്ലകളിൽ നിന്നുമുള്ള സ്കൂളുകൾ മാറ്റുരക്കുന്ന സംസ്ഥാനതല ക്വിസ്സിലെ ജേതാക്കൾക്ക് സോണൽ ലെവൽ ക്വിസിനായി കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുക്കാൻ അവസരം ലഭിക്കും.
RBI organized District Level Financial Literacy Quiz for school children
Reserve Bank of India (RBI), in association with the Directorate of General Education, Government of Kerala, organized a District Level Financial Literacy Quiz, focusing on Government school students of classes 8th, 9th and 10th. The schools which secured first position in the sub-district level quiz participated in the district level quiz held on 11/07/2023 at Ocean Hotel Auditorium, Kalperra
In the district level quiz competition, held at Kalpetta, GHS Irulath(Akza Vinod & Niranjana V M) won the first prize and GHSS Kottathara (Muhammed Anzil & Safvan Anan ), GHS Pulinjal (Hafna Sherin V & Ann Meriya Stephan ) secured the second and third prizes respectively. For the district level, RBI awarded Rs. 10,000 to the winner, Rs 7500 and Rs 5000 to the teams that secured second and third positions respectively.
Honarable District Collector , Dr Renur Raj IAS , Shri Sreekumar B Deputy General Manager, RBI Thiruvanathapuram Office District Education officer , Sri Ganesh M M Smt Jisha V Assistant General Manager , NABARD and Sri Bibin Mohan , Lead District Officer Wayanad addressed the participants during the valediction. Further, certificates and trophies were handed over to the district and sub-district level winners.
GHSS Irulath who came first in the district, will represent the district in the State level quiz competition to be held at Thiruvananthapuram on July 18, 2023. Winner of the State-level quiz will represent Kerala for the Zonal-level quiz.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്പ്ലാഷ് ബി ടു ബി സമാപിച്ചു : വരുംവര്‍ഷങ്ങളില്‍ വയനാട്ടിലേക്ക് കൂടുതല്‍ സഞ്ചാരികളെത്തും
Next post തീര്‍ത്ഥാടക ടൂറിസത്തിന് പ്രാധാന്യം നല്‍കും: മന്ത്രി പി.എ മുഹമ്മദ് റിയാസ്
Close

Thank you for visiting Malayalanad.in