മുത്തങ്ങയിൽ എക്സൈസ് ചെക്ക് പോസ്റ്റിൽ വീണ്ടും മാരക മയക്കുമരുന്നായ എം.ഡി.എം.എ വേട്ട
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ മൈസൂർ-ബത്തേരി ബസിലെ യാത്രകാരനായ മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ അമരമ്പലം സൗത്ത് ഭാഗം കൊടലര വീട്ടിൽ അഫ്റഫ് മകൻ അർഷിദ് വയസ് 25 എന്നയാളെ 39.43 ഗ്രാം എം.ഡി.എം.എ. യും മായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ എ.ജി തമ്പിയും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു പ്രതിയെയും തൊണ്ടിമുതലും തുടർ നടപടികൾക്കായി ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ അനിൽകുമാർ കെ.സുനിൽകുമാർ എം.എ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽ എ,ഷാഫി ഒ എന്നിവർ പങ്കെടുത്തു.