മഴ: മലയോരങ്ങളില്‍ ട്രക്കിങ്ങിന് നിരോധനം

കാലവര്‍ഷത്തില്‍ മലയോര പ്രദേശങ്ങളില്‍ ദുരന്തസാധ്യത വര്‍ദ്ധിക്കുന്നതിനാല്‍ ഇത്തരം പ്രദേശങ്ങളിലേക്കുള്ള വിനോദ സഞ്ചാരവും ട്രക്കിങ്ങും ഒഴിവാക്കണം. റിസോര്‍ട്ട്, ഹോം സ്റ്റേ എന്നിവിടങ്ങളില്‍ താമസിക്കുന്ന വിനോദ സഞ്ചാരികള്‍ക്ക് സ്ഥാപന അധികൃതര്‍ ഇത് സംബന്ധിച്ച് ജാഗ്രതാ നിര്‍ദ്ദേശം നല്‍കണം. ജലനിരപ്പ് ഉയരുന്നതിനാലും ഒഴുക്ക് വര്‍ദ്ധിക്കുന്നതിനാലും ജലാശയങ്ങളിലും പുഴകളിലും ഇറങ്ങാന്‍പാടില്ലെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു.
*കണ്‍ട്രോള്‍ റൂം*
ടോള്‍ ഫ്രീ നമ്പര്‍ : 1077 ജില്ലാതലം- 04936 204151, 9562804151, 8078409770. സുല്‍ത്താന്‍ ബത്തേരി താലൂക്ക് – 04936 223355, 6238461385. മാനന്തവാടി താലൂക്ക് – 04935 241111, 9446637748. വൈത്തിരി താലൂക്ക് – 04936 256100, 8590842965.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് മഡ്ഫെസ്റ്റ്; താലൂക്ക്തല മഡ് ഫുട്ബോൾ മത്സസരങ്ങൾ തുടങ്ങി
Next post ‘മനുഷ്യ വന്യജീവി സഹവര്‍ത്തിത്വം വെല്ലുവിളികളും പരിഹാരങ്ങളും: സെമിനാര്‍ നടത്തി
Close

Thank you for visiting Malayalanad.in