കൽപ്പറ്റ:
ഡയലോഗ് സെന്റർ കൽപറ്റ ചാപ്റ്റർ നടത്തിയ ഈദ് സുഹൃദ് സംഗമത്തിൽ ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി ജലീൽ കണിയാമ്പറ്റ ഈദ് സന്ദേശം നൽകി. മൂന്ന് പ്രബല മതങ്ങളുടെ പ്രവാചകനായ ഇബ്രാഹിം നബിയുടെ സ്മരണകൾ നിറഞ്ഞു നിൽക്കുന്ന ഹജ് കർമ്മവും ബലിയും ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും പാഠങ്ങളാണ് നമുക്ക് നൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൽപ്പറ്റ അഫാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. മുഹമ്മദ് പി കെ അദ്ധ്യക്ഷത വഹിച്ചു , അഡ്വ ചാത്തുകുട്ടി, വാസുദേവൻ നായർ, കെ കെ എസ് നായർ, കാൺ സിലർ വിനോദ് കുമാർ, ഉണ്ണികൃഷ്ണൻ, അശോക് കുമാർ, ആനന്ത് അമൃതരാജ് എന്നിവർ സംസാരിച്ചു. സലിം സി സ്വാഗതവും ഉസ്മാൻ എ നന്ദി പ്രകാശനവും നിർവ്വഹിച്ചു .