മറുനാടൻ കർഷക കൂട്ടായ്മ യു.എഫ്.പി.എ സംഘം ഗോവ ഗവർണറെ സന്ദർശിച്ചു

.
മറുനാടൻ കർഷക കൂട്ടായ്മയായ യുണൈറ്റഡ് ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ (യു എഫ് പി എ )യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പഠനയാത്ര സംഘം ഗോവ ഗവർണർ അഡ്വ.പി. ശ്രീധരൻ പിള്ളയെ രാജ്ഭവനിൽ സന്ദർശിച്ചു.
രാജ്യത്ത് ഗോവ,കർണാടക മഹാരാഷ്ട്ര ഉൾപ്പെടെയുള്ള വിവിധ മേഖലയിൽ കാർഷികവൃദ്ധിയിൽ ഏർപെടുന്ന മറുനാടൻ കർഷകരുടെ ആശങ്കകൾ ഗവർണറുമായി പങ്കുവെച്ചു. സംഘടന ചെയർമാൻ ശ്രീ സാബു കണക്കാംപറമ്പിൽ ഗവർണർക്ക് സംഘടനയുടെ ഉപഹാരം സമർപ്പിച്ചു. ജനറൽ കൺവീനർ എമിൻസൺ തോമസ്, കോർഡിനേറ്റർ വിനു വട്ടോളി എന്നിവരുടെ നേതൃത്വത്തിൽ ആണ് പഠനയാത്ര സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post നടക്കാൻ പോലും കഴിയാതെ അമ്പിലേരി – നെടുങ്ങോട് റോഡ്
Next post ഡയലോഗ് സെൻ്റർ ഈദ് സുഹൃദ് സംഗമം നടത്തി.
Close

Thank you for visiting Malayalanad.in