കൽപ്പറ്റ:ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കല്പറ്റയിൽ പ്രവർത്തിക്കുന്ന സി.സി.എം.വൈ സെന്ററിൽ ആരംഭിച്ച സൗജന്യ പി.എസ്.സി കോച്ചിംഗിന്റെ പ്രവേശനോത്സവം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സി.സി.എം.വൈ പ്രിൻസിപ്പൽ യൂസഫ് ചെമ്പൻ അധ്യക്ഷത വഹിച്ചു.കെ എ അനുപ്രസാദ്, കെ സലീം തുടങ്ങിയവർ സംസാരിച്ചു.
കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലാണ് പി എസ് സി പരിശീലനം ആരംഭിച്ചിരിക്കുന്നത്.
കേരള പി.എസ്.സിക്ക് പുറമെ കേന്ദ്ര സർവീസുകളിലേക്കുള്ള മത്സര പരീക്ഷകളിലേക്കുള്ള പരീക്ഷൾക്കായും പരിശീലനം നടത്തുന്നുണ്ട്. 2013 ൽ തുടങ്ങിയ സ്ഥാപനത്തിൽ ഇതിനകം 20 ബാച്ചുകളിലായി രണ്ടായിരത്തിൽ അധികം ഉദ്യോഗാർഥികൾ പഠിച്ചിറങ്ങി.500 ൽ അധികം പേർ സർക്കാർ സർവീസിൽ കയറി.
പ്രവേശനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പഠനം തികച്ചും സൗജന്യമാണ്. വയനാട് ജില്ലയിലെ ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിം, ക്രിസ്ത്യൻ, ജൈന, എന്നീ വിഭാഗങ്ങൾക്കും മറ്റു പിന്നോക്ക വിഭാഗങ്ങൾക്കുമായാണ് പ്രധാനമായും പരിശീലനം നൽകുന്നത്.ആറുമാസമാണ് പരിശീലനത്തിന്റെ കാലാവധി.
ന്യുനപക്ഷ യുവജനങ്ങളെ സർക്കാർ സർക്കാർ സർവീസിൽ എത്തിക്കുക എന്ന ഉദ്ദേശത്തിൽ പാലോളി മുഹമ്മദ്ക്കുട്ടി കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരംഭിച്ച സ്ഥാപനമാണ് കോച്ചിംഗ് സെന്റർ ഫോർ മൈനൊരിറ്റി യൂത്ത്
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...