വ്യാപാരി വ്യവസായി സമിതി കേരളയും ക്യാരി ബാഗ് മാനുഫാക്ചേഴ്സ് ഫെഡറേഷനും ബി.എസ്.എൻ.ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരികൾ കൽപ്പറ്റയിൽ ബി.എസ്.എൻ.എൽ. ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കേരളയും ക്യാരി ബാഗ് മാനുഫാക്ചേഴ്സ് ഫെഡറേഷൻ വയനാട് ജില്ലാ കമ്മിറ്റിയും ചേർന്നാണ് സംസ്ഥാന വ്യാപകമായി സമരം സംഘടിപ്പിച്ചത്.
പേപ്പർ – തുണി ക്യാരി ബാഗിന് ഏർപ്പെടുത്തിയ 18% ജി എസ് ടി പിൻവലിക്കുക,
കേന്ദ്ര സർക്കാരിന്റെ വ്യാപാര ദ്രോഹ നടപടികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കൽപ്പറ്റ ബി.എസ്.എൻ.എൽ. ഓഫീസിന് മുമ്പിൽ വ്യാപാരികൾ പ്രതിഷേധ ധർണ്ണ നടത്തിയത്.

ജില്ലാ സെക്രട്ടറി വി.കെ. തുളസീദാസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് പി.പ്രസന്നകുമാർ,ട്രഷറർ എം.എസ്. വിശ്വനാഥൻ, കൽപ്പറ്റ ഏരിയ സെക്രട്ടറി സി.മനോജ്, ക്യാരി ബാഗ് മാനുഫാക്ച്ചറേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് സിസിലി വർഗീസ്, തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മണിപ്പൂർ സംഘർഷം: എക്കുമെനിക്കൽ ക്രിസ്ത്യൻ ഫോറത്തിന്റെ പ്രതിഷേധ റാലി ഞായറാഴ്ച്ച മാനന്തവാടിയിൽ.
Next post 14 കാരിയെ ഗർഭിണിയാക്കിയ കേസിൽ ഭർതൃമതിയായി യുവാവിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ
Close

Thank you for visiting Malayalanad.in