മണിപ്പൂരിൽ തുടരുന്ന വംശഹത്യയിൽ പ്രതിഷേധിച്ച് മാനന്തവാടി എക്കുമെനിക്കൽ ക്രിസ്ത്യൻ ഫോറത്തിന്റെ നേതൃത്വത്തിൽ വിവിധ ദേവാലയങ്ങളുടെ സഹകരണത്തോടെ ഞായറാഴ്ച മാനന്തവാടിയിൽ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തുമെന്ന് എക്കുമെനിക്കൽ ക്രിസ്ത്യൻ ഫോറം ഭാരവാഹ കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജൂലൈ 2 ന് ഞായറാഴ്ച വൈക്കീട്ട് 6 മണിക്ക് മാനന്തവാടി ഗാന്ധിപാർക്കിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. മണിപ്പൂർ സംസ്ഥാനത്ത് അക്രമികൾ അഴിഞ്ഞാടുമ്പോൾ ഭരണകൂട നേതൃത്വവും ഭരണകൂട സ്ഥാപനങ്ങളും നിശബ്ദരാകുന്നത് ഭയാനകമായ ഒരു സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിഭീകരമായ ഒരു അന്തരീക്ഷത്തിലൂടെ മണിപ്പൂർ കടന്നു പോകുമ്പോൾ നൂറുകണക്കിന് ക്രൈസ്തവ ആരാധനാലയങ്ങൾ തിരഞ്ഞുപിടിച്ച് അഗ്നിക്കിരയാക്കുമ്പോൾ ,നൂറുകണക്കിന് ആളുകൾ മരിച്ചുവീഴുമ്പോൾ, നിരാലംബരായ സ്ത്രീകൾ അപമാനിക്കപ്പെടുമ്പോൾ ,ഉടുതുണിക്ക് മറുതുണിയില്ലാതെ ആയിരക്കണക്കിനാളുകൾ പലായനം ചെയ്യപ്പെടുമ്പോൾ രാജ്യത്തിൻറ പ്രധാനമന്ത്രി മൗനം അവലംബിക്കുന്നത് അമ്പരപ്പുളവാക്കുന്നതാണ്. നാളെ ഞായറാഴ്ചവൈകിട്ട് 6 30ന് ഗാന്ധി പാർക്കിൽ റാലി സംഗമിക്കുന്നതാണ്. തുടർന്ന് മണിപ്പൂർ ജനതയോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ദീപം തെളിയിച്ച് പ്രാർത്ഥിക്കുന്നു തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മാനന്തവാടി രൂപതയുടെ സഹായ മെത്രാൻ റെവ ഡോ. അലക്സ് താരാമംഗലം പിതാവ് ഉദ്ഘാടനം ചെയ്യുമെന്നും എക്യുമേനിക്കൽ ഫോറം ഭാരവാഹികൾ പറഞ്ഞു. ഫോറംപ്രസിഡണ്ട് ഫാദർ റോയി വലിയപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. കണിയാരം കത്തീഡ്രൽ വികാരി ഫാദർ സോണി വാഴക്കാട്ട് ആമുഖ സന്ദേശം നൽകും. ജോസ് പള്ളത്ത് മുഖ്യ സന്ദേശം നൽകും വൈദികർ അൽമായ നേതാക്കൾ തുടങ്ങിയവർ പ്രതിഷധ സംഗമത്തിൽ പങ്കെടുക്കും വാർത്താ സമ്മേളനത്തിൽ ഫാദർ റോയി വലിയ പറമ്പിൽ ഫാദർ അനീഷ് പുരക്കൽ, റോജസ് വെങ്ങച്ചോട്ടിൽ തുടങ്ങിയവർ പങ്കെടുത്തു. പത്രസമ്മേളനത്തിൽ സംബന്ധിച്ചു
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...
പുൽപ്പള്ളി ::പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ദർശന ദീപം' സംയുക്ത സമ്മേളനം സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയംബം മോർ ബസേലിയോസ്...
വിദ്യാഭ്യാസം എന്നത് കേവലം അറിവ് നേടുക എന്നതിലുപരി ഒരു കുട്ടിക്ക് സ്വയം പര്യാപ്തത നേടാനും സമൂഹത്തിന്റെ ഭാഗമാകാനുമുള്ള അവസരമാണ്. ഭിന്നശേഷിയുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം 'ഇൻക്ലൂസീവ് എഡ്യൂക്കേഷൻ' അഥവാ...
കാരാപ്പുഴ ഡാമിലെ ജലനിരപ്പ് 757.10 എം.എസ്.എൽ ആയ സാഹചര്യത്തിൽ കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്പിൽ വേ ഷട്ടറുകൾ ഉയർത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ...