മുതലാളീ വേഗം വരണെ — ഇല്ലങ്കിൽ സേനയുടെ ഭാഗമാക്കുമെന്ന് കേരള പോലീസ്.

പാലാ ടൗണിൽ അലഞ്ഞുതിരിഞ്ഞ നിലയിൽ കണ്ടെത്തിയ നായക്കുട്ടിയുടെ ഉടമസ്ഥനെ തിരയുകയാണ് പോലീസ്. മുതലാജി വേഗം വരണെ ,ഇല്ലങ്കിൽ സേനയുടെ ഭാഗമാക്കുമെന്നാണ് കേരള പോലീസ് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടത്.
കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് രണ്ടു ചെറുപ്പക്കാർ നായക്കുട്ടിയെ പാലാ പോലീസ് സ്റ്റേഷനിലെത്തിച്ചത്. പാലാ പൊലീസ് ഇതുസംബന്ധിച്ച് ചിത്രം സഹിതം അറിയിപ്പ് കൊടുത്തെങ്കിലും ഇതുവരെ അവനെ തേടി ഉടമ എത്തിയിട്ടില്ല. ബീഗിൾ ഇനത്തിൽപ്പെട്ടതാണ് നായക്കുട്ടി. വിപണിയിൽ നല്ല വിലയുള്ള ബീഗിൾ ബുദ്ധിയിലും സ്‌നേഹപ്രകടനങ്ങളിലും മുന്നിലാണ് . രണ്ടു ദിവസത്തിനുള്ളിൽ ഉടമസ്ഥൻ എത്തിയില്ലെങ്കിൽ പൊലീസിന്റെ ശ്വാനവിഭാഗത്തിലേക്ക് കൈമാറാനാണ് തീരുമാനം. ഉടമസ്ഥർ പാലാ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാം. ഫോൺ: 0482 2212334

Leave a Reply

Your email address will not be published. Required fields are marked *

Previous post രാഹുൽ ഗാന്ധി നാളെ മണിപ്പൂരിലേക്ക്‌.
Next post വൈത്തിരി ഹോം സ്റ്റേയിൽ ഡി.ജെ.പാർട്ടിക്കിടെ ഒമ്പതുപേർ എം.ഡി.എം.എ.യുമായി പിടിയിൽ
Close

Thank you for visiting Malayalanad.in