സർഗ്ഗ ഗ്രന്ഥാലയം എ പ്ലസ് നേടിയ പ്രതിഭകളെ ആദരിച്ചു; ഷീന ദിനേശിന് സ്വീകരണവും നൽകി.

രാജ്യാന്തര മാസ്റ്റേഴ്സ് ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി മെഡലുകൾ നേടിയ കായിക താരം ഷീന ദിനേശിന് നാടിൻ്റെ സ്വീകരണം. വെള്ളമുണ്ട ഒഴുക്കൻമൂല സർഗ്ഗ ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിലാണ് സ്വീകരണമൊരുക്കിയത്.

ദക്ഷിണ കൊറിയയിൽ നടന്ന മാസ്റ്റേഴ്സ് ഗെയിംസിൽ രാജ്യത്തിന് വേണ്ടി രണ്ട് മെഡലുകൾ നേടിയ വെള്ളമുണ്ട എട്ടേ നാലിലെ വ്യാപാരി കൂടിയായ ഷീന ദിനേശിന് ഒഴുക്കൻ മൂല സർഗ്ഗ ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിലാണ് നാട് സ്വീകരണമൊരുക്കിയത്. ചടങ്ങിൽ എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.
പ്രതിഭാ സംഗമം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
സർഗ്ഗ ഗ്രന്ഥാലയം പ്രസിഡണ്ട് വി.ജെ ജോയ് അധ്യക്ഷത വഹിച്ചു. ബിബിൻ വർഗീസ്,പി.ജെ വിൻസെന്റ്,സുകുമാരൻ. കെ,ഷീന ദിനേശൻ, റീന മാനിക്കൽ, സുരേന്ദ്രൻ മാസ്റ്റർ, ദേവദാസ് , പി.സി. റെജി, തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post രാഹുൽഗാന്ധി അനുവദിച്ച ആനപ്പാറ സ്മാർട്ട്‌ അങ്കണവാടി ശിലാസ്ഥാപന കർമ്മം നടത്തി.
Next post പോത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്
Close

Thank you for visiting Malayalanad.in