മുസ്ലിം ലീഗിൻ്റെ മതേതര മോഡൽ ലോകം ശ്രദ്ധിക്കുന്നു: ഇ.ടി മുഹമ്മദ് ബഷീർ

കൽപറ്റ: ന്യൂനപക്ഷ രാഷ്ട്രീയത്തിന് ഒരു ജനാധിപത്യരാജ്യത്തിൽ എവ്വിധം ക്രിയാത്മകമായി ഇടപെടാൻ കഴിയുമെന്നതിൻ്റെ ലോകത്തിലെ തന്നെ മികച്ച ഉദാഹരണങ്ങളിലൊന്നാണ് മുസ്ലിം ലീഗെന്നും ലീഗിൻ്റെ മതേതര മോഡൽ ലോകം ശ്രദ്ധയോടെ വീക്ഷിച്ചു തുടങ്ങിയെന്നും മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. കൽപ്പറ്റയിൽ വയനാട് ജില്ലാ മുസ്ലിം ലീഗ് സ്പെഷ്യൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയിൽ രാഹുൽ ഗാന്ധി മുസ്ലിം ലീഗിനെ കുറിച്ച് പറഞ്ഞത് പാർട്ടിയെയും അതിൻ്റെ ചരിത്രത്തെയും വർത്തമാനത്തേയും പഠിച്ചാണ്. ന്യൂനപക്ഷങ്ങൾ ആശങ്കയിൽ ജീവിക്കുന്നിടത്ത് അഭിമാനകരമായ അസ്ഥിത്വം ഉറപ്പാക്കുക എന്ന ചരിത്രദൗത്യമാണ് ലീഗ് നടത്തുന്നത്. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും കമ്മിറ്റികൾ രൂപീകരിച്ച് നവംബർ മാസം ഡൽഹിയിൽ ദേശീയ സമ്മേളനവും ഖാഇദേ മില്ലത്ത് സെൻ്റർ ആസ്ഥാന മന്ദിരം ഉദ്ഘാടനവും നടത്തും: അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുറഹ്മാൻ കല്ലായി, സെക്രട്ടറിമാരായ അബ്ദുറഹ്മാൻ രണ്ടത്താണി, സി.മമ്മൂട്ടി, യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി.ഇസ്മായിൽ, വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ, ജില്ലാ പ്രസിഡൻ്റ് കെ.ബി നസീമ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ലീഗ് പ്രസിഡൻറ് കെ.കെ അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.മുഹമ്മദ് സ്വാഗതവും സെക്രട്ടറി കെ. ഹാരിസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നന്ദിനി പാലിനെതിരെ പശുക്കളുമായി കർഷകർപ്രകടനവും ധർണയും നടത്തി
Next post നന്ദിനി പാലിന്റെ കടന്നുവരവിനെതിരെ സർക്കാർ ഇടപെടണം: കേരള കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ
Close

Thank you for visiting Malayalanad.in