പോക്സോ കേസിൽ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങിയപ്പോൾ വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ

കൽപ്പറ്റ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയതിന് അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയപ്പോൾ സൈബർ പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിൽ അറസ്റ്റിൽ.. തൃക്കൈപ്പറ്റ സ്വദേശി ഉണ്ണികൃഷ്ണൻ(31) ആണ് സൈബർ പോലീസിൻ്റെ പിടിയിലായത്. പെൺക്കുട്ടിയെ ലൈംഗീകാതിക്രമത്തിന് വിധേയയാക്കി മൊബൈലിൽ ദൃശ്യങ്ങൾ സുഹൃത്തുക്കൾ വഴി പ്രചരിപ്പിച്ചതിനാണ് കേസ്. ഉണ്ണികൃഷ്ണനെ കൂടാതെ മീനങ്ങാടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുന്ന കൃഷ്ണഗിരി സ്വദേശിയായ ജ്യോതിഷ്(30)നെതിരെയും സൈബർ പോലീസ് കേസ് എടുത്തിട്ടുണ്ട് .ഇയാൾ ജയിലിലായതിനാൽ നിയമപരമായി അറസ്റ്റ് രേഖപ്പെടുത്തുകയാണ് ചെയ്തത്.
മീനങ്ങാടി പോലിസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത 14 കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് ഇവരും കൊളഗപ്പാറ സ്വദേശി സജിത്ത് (25) എന്ന യുവാവും കഴിഞ്ഞ ആറിനാണ് ആദ്യം മീനങ്ങാടി പോലീസിൻ്റെ അറസ്റ്റിലാവുന്നത്.

ഒന്നാം പ്രതി ജ്യോതിഷ് പെൺ കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയും ഇതിന്റെ വീഡിയോയും ഫോട്ടോയും സുഹൃത്തുക്കൾക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങൾ ലഭിച്ച രണ്ടാം പ്രതി ഉണ്ണികൃഷ്ണൻ ഇതുപയോഗിച്ച് അതിജീവതയെ ഭീഷണിപ്പെടുത്തുകയും നഗ്ന വിഡിയോ കോൾ ചെയ്യുകയും ആയത് പ്രചരിപ്പിക്കുകയും ചെയ്തു. മൂന്നാം പ്രതിയും ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. ഇവർക്കെതിരെ പോക്സോ നിയമം, ഐ.ടി.ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഉണ്ണികൃഷ്ണനെ റിമാൻഡ് ചെയ്തു.

മൊബൈലിൽ അശ്ലീല ചിത്രങ്ങളും വീഡിയോകളും പകർത്തി പ്രചരിപ്പിക്കുന്നവർക്കെതിരെ അന്വേഷണവും നടപടിയും കർശനമായിരിക്കുമെന്ന് സൈബർ കേസുകൾ കൈകാര്യം ചെയ്യുന്ന പോലീസ് ഓഫീസർ ഷജു ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മണിപ്പൂർ സംഘർഷം; എ.കെ.സി.സി.പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു: ജൂലായ് രണ്ടിന് കത്തോലിക്ക സഭയുടെ ഐക്യദാർഢ്യദിനം.
Next post നന്ദിനി പാലിനെതിരെ പശുക്കളുമായി കർഷകർപ്രകടനവും ധർണയും നടത്തി
Close

Thank you for visiting Malayalanad.in