പടിഞ്ഞാറത്തറ -പൂഴിത്തോട് ചുരമില്ലാ പാത ജനകീയ ആവശ്യം : ടി.സിദ്ദീഖ് എം.എൽ.എ : ഉപവാസ സമരം സമാപിച്ചു

കൽപ്പറ്റ: : ഒരു നാടിന്റെ ചിരകാല സ്വപ്നമായ പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡ് യാഥാർത്ഥ്യമാക്കണമെന്നും വയനാടിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ടി.സിദീഖ് എം.എൽ.എ. ഒരു നാടിനോട് കാലങ്ങളായി തുടർന്ന് വരുന്ന അവഗണന ഇനിയും നോക്കി നിൽക്കാൻ കഴിയില്ലെന്നും എഴുപത് ശതമാനം പണി പൂർത്തീകരിച്ച റോഡിന്റെ പണിയിൽ ഇപ്പോൾ പറയുന്ന തടസ്സ വാദങ്ങൾ കേവലം കെട്ടിചമച്ചതാണെന്നും ഇതിന് പരിഹാരം കണ്ട് പദ്ധതി പൂർത്തീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടി ചേർത്തു. റോഡ് തുറന്നു തരണമെന്ന ആവശ്യപെട്ട് ജനകീയ കർമ്മ സമിതി നടത്തി വരുന്ന റിലേ സമരത്തിന്റെ 175-ാം ദിവസം ലക്കിടിയിൽ നടന്ന ഉപവാസ സമരം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം കർമ്മസമിതി ചെയർ പേഴ്സൺ ശകുന്തള ടീച്ചർ അധ്യക്ഷത വഹിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചർ, വൈസ് പ്രസിഡന്റ് പി.കെ.അബ്ദുറഹിമാൻ , മെമ്പർമാരായ അസ്മ ഹമീദ്, ലക്ഷ്മി കേളു , സജിയു എസ്ഫാദർ വിനോദ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഹാരിസ് പടിഞ്ഞാറത്തറ,ഖാസിം ദാരിമി പന്തിപൊയിൽ, സി.ഇ.ഹാരിസ്, ഗഫൂർ വെണ്ണിയോട്, പോൾസൺ കൂവക്കൻ, ഖാലിദ് ചെന്നലോട്, , ഇ.പി. ഫിലിപ്പ് കുട്ടി, കെ.ടി.കുഞ്ഞബ്ദുള്ള, ടി.ടി. സക്കറിയ, ഗോഗുൽ ദാസ്, ആനന്ദ് കുമാർ , സുകുമാരൻ എം.പി, സലാൽ വാരാമ്പറ്റ , പ്രസംഗിച്ചു. കോഡിനേറ്റർ കമൽ ജോസഫ് സ്വാഗതവും അഷ്റഫ് കുറ്റിയിൽ നന്ദിയും പറഞ്ഞു സാജൻ തുണ്ടിയിൽ, സി.കെ ആലിക്കുട്ടി, ബെന്നി മാണിക്കത്ത് , ഹംസ തെങ്ങുംമുണ്ട, തങ്കച്ചൻ നടയ്ക്കൽ ഉലഹന്നാൻ പട്ടരുമഠത്തിൽ, ജെയിസ് കാപ്പിക്കളം, നാസർ വാരാമ്പറ്റ , ബിനു പടിഞ്ഞാറത്തറ, നാസർ തെങ്ങും മുണ്ട നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് പനവല്ലിയിൽ കൂട്ടിലായ കടുവയെ ഉൾവനത്തിൽ തുറന്നു വിട്ടു
Next post ഒട്ടുപാൽ മോഷണശ്രമം : രണ്ടുപേർ പിടിയിൽ
Close

Thank you for visiting Malayalanad.in