വയനാട് പനവല്ലിയിൽ കൂട്ടിലായ കടുവയെ ഉൾവനത്തിൽ തുറന്നു വിട്ടു

വയനാട് പനവല്ലിയിൽ കൂട്ടിലായ കടുവയെ ഉൾവനത്തിൽ തുറന്നു വിട്ടു.
കഴിഞ്ഞ മേയ് 31-നാണ് പനവല്ലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. മൂന്നു വളർത്തുമൃഗങ്ങൾക്കാണ് കടുവയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. .
കൂടുവെച്ച് ഏഴാം ദിവസമാണ്. കടുവ കൂട്ടിലാവുന്നത്. ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അജേഷിന്റെ നേതൃത്വത്തിൽ കടുവയെ പരിശോധിച്ചു. ഏകദേശം പത്തു വയസ്സ് പ്രായമുള്ള പെൺകടുവയാണ് കൂട്ടിലകപ്പെട്ടത്. ഡോക്ടർ നടത്തിയ പരിശോധനയിൽ കാര്യമായ പരിക്കുകളില്ലാത്തതിനാലും വനത്തിൽ നിന്ന് ഇരതേടാൻ കടുവ പ്രാപ്തയെന്നും ബോധ്യപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച പുലർച്ചെ കർണാടക അതിർത്തിയോട് ചേർന്ന ഉൾവനത്തിലേക്ക് കടുവയെ തുറന്നു വിടുകയായിരുന്നു.

നോർത്ത് വയനാട് ഡി.എഫ്.ഒ കെ.ജെ. മാർട്ടിൻ ലോവൽ, തോല്പെട്ടി അസി. വൈൽഡ് ലൈഫ് വാർഡൻ കെ.പി. സുനിൽകുമാർ, ഫോറസ്റ്റ് റെയ്‌ഞ്ച് ഓഫീസർമാരായ കെ. രാകേഷ്, കെ. ആഷിഫ്, ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർമാരായ അബ്ദുൾ ഗഫൂർ, ജയേഷ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് കടുവയെ മാറ്റുന്നതിന് നേതൃത്വം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വേറിട്ട മാതൃകയായി മാനന്തവാടി മേരി മാതാ കോളേജ് എൻ.സി.സി യൂണിറ്റ്
Next post പടിഞ്ഞാറത്തറ -പൂഴിത്തോട് ചുരമില്ലാ പാത ജനകീയ ആവശ്യം : ടി.സിദ്ദീഖ് എം.എൽ.എ : ഉപവാസ സമരം സമാപിച്ചു
Close

Thank you for visiting Malayalanad.in