കമ്പളക്കാട് ടൗണ്‍ നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു

കല്‍പ്പറ്റ: ഏറെ ജനസാന്ദ്രതയേറിയ വാണിജ്യ പട്ടണമായ കമ്പളക്കാട് ടൗണ്‍ നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. കല്‍പ്പറ്റ നിയോജക മണ്ഡലം എംഎല്‍എ അഡ്വ: ടി സിദ്ദിഖിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും നാല്പതു ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. നിലവില്‍ ബസ്റ്റാന്‍ഡ് മുതല്‍ പള്ളിക്കുന്ന് റോഡിലെ കെ ടി കെ ജംഗ്ഷന്‍ വരെയും സ്‌കൂള്‍ റോഡ് മുതല്‍ ഹോസ്പിറ്റല്‍ വരെയും ആദ്യഘട്ടത്തില്‍ 600 മീറ്റര്‍ ഇന്റര്‍ലോക്കും കൈവരിയുമാണ് സ്ഥാപിക്കുക. നവീകരണത്തിന്റെ ഒന്നാംഘട്ടത്തില്‍ ബസ്റ്റാന്റ് മുതല്‍ പള്ളിക്കുന്ന് റോഡിലെ കെ.ടി.കെ ജംഗ്ഷന്‍ വരെയും സ്‌കൂള്‍ റോഡ് മുതല്‍ മിന്‍ഷാ ഹോസ്പിറ്റല്‍ വരെയും 600 മീറ്റര്‍ ഇന്റര്‍ലോക്കും കൈവരിയുമാണ് സ്ഥാപിക്കുന്നത്. പ്രവൃത്തി ഉദ്ഘാടനം ടി.സിദ്ദീഖ് എം.എല്‍.എ നിര്‍വഹിച്ചു. കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍ ചടങ്ങില്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജേക്കബ്, വാര്‍ഡ് മെമ്പര്‍ നൂരിഷ ചേനോത്ത്, പി ഇസ്മായില്‍, മാണി ഫ്രാന്‍സിസ്, നജീബ് കരണി, വി പി യൂസഫ്, സുരേഷ് ബാബു, പോള്‍സണ്‍ കൂവക്കല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജോയി മാളിയേക്കൽ അനുസ്മരണം നടത്തി
Next post വയനാട്ടിൽ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ് ലോറിയുമായി കൂട്ടിമുട്ടി
Close

Thank you for visiting Malayalanad.in