പി.വി.സനൂപ് കുമാർ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

എയ്ഡഡ്കോളേജ് അധ്യാപക മണ്ഡലത്തിൽ നിന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിലേക്ക് സനൂപ് കുമാർ പി വി തെരഞ്ഞെടുക്കപ്പെട്ടു . നിലവിൽ വയനാട് പുൽപ്പള്ളി പഴശ്ശിരാജ കോളേജ് ട്രാവൽ ആന്റ് ടൂറിസം വിഭാഗത്തിൽ അസി.പ്രൊഫസറാണ്. കണ്ണൂർ ജില്ലയിലെ ചാവശ്ശേരി സ്വദേശിയായ സനൂപ്കുമാർ ചാവശ്ശേരി ഗവ. ഹൈസ്കൂളിൽ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചു . മട്ടന്നൂർ പഴശ്ശിരാജ കോളേജിൽ നിന്ന് ബിരുദവും കേരളയൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും എംഫിലും കരസ്ഥമാക്കി. എം ജി സർവ്വകലാശാലയിൽ ഗവേഷണം ചെയ്തു വരുന്നു. അക്കാദമിക് – ടൂറിസം രംഗങ്ങളിൽ ഒരുപോലെ ഇടപെടലുകൾ നടത്തിവരുന്ന സനൂപ്കുമാർ കാലിക്കറ്റ് യൂണിവേഴ്സിറ്റി അക്കാദമിക് കൗൺസിൽ അംഗവും ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനുമാണ്. നിരന്തര പ്രയത്നവും ഉറച്ച രാഷ്ട്രീയനിലപാടുകളും അത് പ്രായോഗികവത്കരിക്കാനുള്ള ഇച്ഛാശക്തിയും സനൂപ് കുമാറിനെ വ്യത്യസ്ഥനാക്കുന്നു. എ കെ പി സി ടി എ വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഇരുന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധയാകർഷിക്കുന്നതാണ് .

Leave a Reply

Your email address will not be published. Required fields are marked *

Previous post നാഷണൽ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ കേരള ഓഫീസ് ഉദ്ഘാടനവും സ്നേഹസംഗമവും 24-ന് പുൽപ്പള്ളിയിൽ
Next post വയനാട്ടിൽ 70 ആയുഷ് യോഗ ക്ലബുകള്‍ തുടങ്ങും
Close

Thank you for visiting Malayalanad.in