നാഷണൽ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ കേരള ഓഫീസ് ഉദ്ഘാടനവും സ്നേഹസംഗമവും 24-ന് പുൽപ്പള്ളിയിൽ

.
കൽപ്പറ്റ:
കേരളത്തിൽ തുടക്കം കുറിച്ച ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും കാര്യക്ഷമമായി ഇടപ്പെടുന്ന നാഷണൽ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ്റെ കേരളത്തിലെ പ്രഥമ ഓഫീസ് ഉദ്ഘാടനവും സ്നേഹസംഗമവും
24-ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പത്മശ്രീ നേടിയ ചെറുവയൽ രാമനെയും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിക്കും.

വില തകർച്ചയും വിളനാശവും മൂലം ബുദ്ധിമുട്ടുന്ന കർഷകർക്ക് ആശ്വാസമായി രണ്ട് വർഷം മുമ്പ് ആരംഭിച്ച എൻ.എഫ്.പി.ഒ. കൃഷി ആവശ്യത്തിനുള്ള സാധന സാമഗ്രികളുടെ വിപണനം, കാർഷികോൽപ്പന്നങ്ങളുടെ സംഭരണം എന്നിവയും സന്നദ്ധ ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി വരുന്നുണ്ട്. കർഷകർ നേരിടുന്ന ചൂഷണങ്ങൾക്ക് തടയിടാൻ ഹാൻഡ് പോസ്റ്റിൽ ജൈവവള നിർമ്മാണ യൂണിറ്റും വിപണന കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. ആയിരത്തിലധികം കർഷകർ ഇന്ന് കൂട്ടായ്മയിലുണ്ട്.
24-ന് രാവിലെ 9 മണിക്ക് പുൽപ്പള്ളി സീതാദേവി ക്ഷേത്ര പരിസരത്ത് നിന്ന് വിളംബര ഘോഷയാത്ര ആരംഭിക്കും.
10 മണിക്ക് ബത്തേരി എം.എൽ.എ. ഐ.സി. ബാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും.
നീലഗിരി നിയോജക മണ്ഡലം എം.എൽ.എ. പൊൻ ജയശീലൻ പത്മശ്രീ ജേതാവ് ചെറുവയൽ രാമനെ ആദരിക്കും.
എൻ.എഫ്.പി .ഒ. ഓഫീസ് ഉദ്ഘാടനം മാനന്തവാടി എം.എൽ.എ. ഒ.ആർ.കേളുവും എൻ.എഫ്.പി.ഒ. ട്രേഡിംഗ് എൽ.എൽ.പി.യുടെ ഉദ്ഘാടനം കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ .ടി .സിദ്ദീഖും നിർവ്വഹിക്കും.
മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻ ചാർജ് കെ.മമ്മൂട്ടി ആദരിക്കും.
എൻ.എഫ്.പി.ഒ. ചെയർമാൻ ഫിലിപ്പ് ജോർജ് അധ്യക്ഷത വഹിക്കും.
കൺവീനർ എസ്.എം. റസാഖ് റിപ്പോർട്ട് അവതരിപ്പിക്കും.

വാർത്താ സമ്മേളനത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ തോമസ് മിറർ, എൻ.എഫ്.പി.ഒ. ചെയർമാൻ ഫിലിപ്പ് ജോർജ്, കൺവീനർ റസാഖ് എസ്.എം., എൻ.എഫ്.പി.ഒ. ട്രേഡിംഗ് എൽ.എൽ.പി. ചെയർമാൻ വി.എൽ. അജയകുമാർ , സണ്ണി നീലഗിരി, ഷിനു സെബാസ്റ്റ്യൻ ,അഡ്വ.ജോസ് തണ്ണിക്കോടൻ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരമില്ലാ റോഡ് കർമ്മസമിതി 24-ന് വയനാട് ചുരത്തിൽ ഉപവാസ സമരം
Next post പി.വി.സനൂപ് കുമാർ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
Close

Thank you for visiting Malayalanad.in