വയനാട്ടിൽ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു

. വയനാട്ടിൽ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ബത്തേരി പുത്തൻകുന്ന് ചിറ്റൂർകുന്നിൽ വേങ്ങശ്ശേരി വീട്ടിൽ കുട്ടപ്പൻ-ബീന ദമ്പതികളുടെ മകൾ അർച്ചന (17) ആണ് മരിച്ചത്.
ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ വീട്ടിൽ വച്ചായിരുന്നു സംഭവം. അമ്മയും അനിയത്തിയും പുറത്തുപോയി തിരിച്ച് എത്തിയപ്പോൾ വീട്ടിലെ കിടപ്പുമുറിയിൽ അർച്ചന തൂങ്ങിമരിച്ച നിലയിലായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ഇപ്പോൾ ബത്തേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രാഥമിക നടപടികൾ പൂർത്തിയാക്കി നാളെ ഉച്ചയോടെ ബന്ധുക്കൾക്ക് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *

Previous post തൃശൂർ കുന്നംകുളം അകതിയൂർ അയ്യപ്പത്ത് മോഹൻദാസ് നിര്യാതനായി
Next post സംസ്ഥാന സർക്കാർ പൂർണ്ണമായും അഴിമതിയിൽ മുങ്ങിയെന്ന് കെ.പി.സി.സി വർക്കിംഗ്.പ്രസിഡണ്ട് ടി. ടി. സിദ്ദീഖ് എം.എൽ.എ.
Close

Thank you for visiting Malayalanad.in