കൽപ്പറ്റ നഗരമധ്യത്തിൽ അഴുക്ക് വെള്ളം കെട്ടി കിടന്ന് രോഗാണുക്കൾ പെരുകുന്നു

.
കൽപ്പറ്റ:
മഴക്കാലപൂർവ്വ ശുചീകരണവും മഴക്കാല ശുചീകരണവും തകൃതിയായി നടന്നുവെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും കൽപ്പറ്റ നഗരത്തിൻ്റെ പലയിടങ്ങളും രോഗാണുക്കൾ പെറ്റുപെരുകുന്നതിനുള്ള വലിയ സ്രോതസ്സുകളാണ്. .
ഉയർന്ന അളവിൽ മലിന ജലം കെട്ടിക്കിടക്കുന്ന ഇവിടെ വൻ തോതിൽ മാല്യ ന്യവും ഉണ്ട്. കൽപ്പറ്റ നഗരം സുന്ദരിയാകുന്നതിനിടെയാണ് ഈ അപവാദം.

നഗര-ഗ്രാമ പ്രദേശങ്ങളിൽ മഴക്കാലത്തോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾ പൂർണമായി നടന്നു എന്ന് അവകാശപ്പെടുമ്പോഴും കൽപ്പറ്റ നഗര മധ്യേ കാണുന്ന കാഴ്ചയാണിത്.
മഴവെള്ളം കെട്ടി നിന്ന് രൂക്ഷമായ ദുർഗന്ധം വന്നു തുടങ്ങിയിരിക്കുകയാണ് ഇവിടെ. പത്തു വർഷം മുമ്പ് പ്രവർത്തനം നിർത്തിയ വിജയ പെട്രോൾ പമ്പിന്റെ ടാങ്ക് കഴിഞ്ഞ ഒരു മാസത്തിനിടെയാണ് മാറ്റിയത്. എന്നാൽ ടാങ്ക് നിന്നിരുന്ന ഭാഗത്ത് കുഴി അടക്കുവാനും പരിസരം വൃത്തിയാക്കാനും ഉടമസ്ഥരോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ശ്രദ്ധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഓരോ മഴയ്ക്ക് ശേഷവും വെള്ളം കെട്ടി നിൽക്കുകയാണ്. മഴയില്ലാത്ത ഇട ദിവസങ്ങളിൽ രൂക്ഷമായ ദുർഗന്ധം കാരണം ഇതുവഴി നടക്കാൻ പോലും കഴിയില്ല. മുമ്പിലുള്ള അഴുക്കുചാലിലേക്കുള്ള പൈപ്പുകളും മൂടപ്പെട്ട അവസ്ഥയിലാണുള്ളത്. ഇതിൻറെ പരിസരങ്ങളിൽ നിന്നുള്ള മലിനജലം ഒഴുകിവരുന്നതും കെട്ടിക്കിടക്കുന്നതും ഇവിടെ തന്നെയാണ്.
റോഡിനും ഫുട്പാത്തിനും സമീപത്തായതിനാൽ ഈച്ചയും കൊതുകും രോഗാണുക്കളും മനുഷ്യരിലേക്ക് എത്തുകയാണ് . വെള്ളക്കെട്ട ഒഴിവാക്കുവാനുള്ള നടപടികളോ നിർദ്ദേശങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ല. പരിസരത്തുള്ള കച്ചവടക്കാരും പ്രദേശവാസികളും ഇവിടെ നിന്നും രൂക്ഷമായ ദുർഗന്ധം ഉണ്ടാകുന്നുണ്ടെന്നും നേരത്തെ പരാതിപ്പെട്ടിരുന്നു.
മറ്റു വൈറസ് രോഗങ്ങൾക്ക് കാരണമാകാൻ ഇടയുള്ള തിനാൽ മുനിസിപ്പാലിറ്റി അധികൃതർ എത്രയും വേഗം വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണാവശ്യം. ദിവസേന ആയിരകണക്കിനാളുകൾ വന്നു പോകുന്ന നഗരത്തിൻ്റെ ഭൂരിഭാഗവും മനോഹരമാക്കിയെങ്കിലും ഇത്തരത്തിലുള്ള ചില സംഭവങ്ങൾ നഗരസഭക്കും ചീത്തപ്പേരുണ്ടാക്കുന്നുണ്ട്.
റിപ്പോർട്ട് : റുമൈസ ഫാത്തിമ .

Leave a Reply

Your email address will not be published. Required fields are marked *

Previous post കൽപ്പറ്റ എസ്.കെ.എം.ജെ. ഹയർ സെക്കണ്ടറി സ്കൂളിൽ യു.പി.വിഭാഗം കുട്ടികളുടെ ലൈബ്രറി തുടങ്ങി
Next post എഴുത്തുകാര്‍ വായനശാലയിലേക്ക്: പുസ്തകസംവാദ സദസ്സ് തുടങ്ങി
Close

Thank you for visiting Malayalanad.in