കേരള റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.

കേരള റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയന്റെ വെബ്സൈറ്റ് ഉദ്ഘാടനവും പാലക്കാട് ജില്ല കമ്മിറ്റി അംഗങ്ങൾക്കുള്ള ഐ.ഡി കാർഡ് വിതരണവും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവ്വഹിച്ചു.

കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന അംഗീകൃത ട്രേഡ് യൂണിയൻ സംഘടനയായ കേരള റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേഴ്‌സൺസ് യൂണിയന്റെ പാലക്കാട് ജില്ലാ കമ്മിറ്റി അംഗങ്ങൾക്കുള്ള ഐ.ഡി കാർഡ് കൂറ്റനാട് വെച്ച് നടന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വിതരണം ചെയ്തു.

യൂണിയൻ എട്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ അംഗങ്ങളുടെ തിരിച്ചറിയൽ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള ഔദ്യോഗിക വെബ്സൈറ്റിന്റെ ലോഞ്ചിങ്ങും മന്ത്രി നിർവ്വഹിച്ചു.
കെ ആർ എം യു വിന്റെ തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.
കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ ഹരികുമാർ അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ പ്രസിഡണ്ട് എൻ.കെ റാസി, ജില്ലാ സെക്രട്ടറി കെ.ടി പ്രദീപ്, സംസ്ഥാന മീഡിയ കൺവീനർ മനോജ് പുലാശ്ശേരി, മലപുറം ജില്ലാ ട്രഷറർ സൻഞ്ജിത്ത് എ നാഗ്, ഭാരവാഹികളായ അലി കുമരനല്ലൂർ, തങ്ക മോഹൻ ,ടി.വി അബൂബക്കർ,അഫ്സൽ യു.എ തുടങ്ങി നിരവധി പേർ സന്നിഹിതരായി

Leave a Reply

Your email address will not be published. Required fields are marked *

Previous post തൊഴിലധിഷഠിത കോഴ്‌സുകള്‍;വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറക്കും: -നൈപുണ്യ വികസന സമിതി
Next post ചരക്ക് വാഹനം ടോറസുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
Close

Thank you for visiting Malayalanad.in