ക്വാറി ഉൽപ്പന്നങ്ങളുടെ വില ഏകീകരണം: ജില്ലാ കലക്ടറുടെ നിർദ്ദേശം അട്ടിമറിച്ചതിനെതിരെ സമരം: നാളെ ചർച്ച

ക്വാറി ഉത്പന്നങ്ങളുടെ വില വർദ്ധനവ് ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവ് നടപ്പിലാക്കാത്തതിൽ പ്രതിക്ഷേധിച്ച് കൽപറ്റ വെങ്ങപ്പള്ളി വയനാട് ഗ്രനൈറ്റ് വാവാടി. പ്രൊഫൈൽ സാന്റ് 2020 ക്വാറി ടിപ്പർ,ഗുഡ്സ് തൊഴിലാളികൾ ഉപരോധിച്ചു. ജില്ലയിൽ കരിങ്കൽ ഉത്പന്നങ്ങൾ ഘനനം ചെയ്യുന്ന ക്വാറികളിലും അത് വിൽപന നടത്തുന്ന യാർഡുകളിലും അടിക്ക് 7 രൂപ മുതൽ 10 രൂപ വരെ വർദ്ധിപ്പിച്ച് വൻ കൊള്ളയാണ് ഈ മേഖലയിൽ നടത്തി കൊണ്ടിരുന്നത് ഇതിന്റെ അടിസ്ഥാനത്തിൽ കലക് റേറ്റിൽ കഴിഞ്ഞ ജുൺ 5 – ന് ചേർന്ന സംയുക്ത ട്രേഡ് യുണിയനുകളുടെയും ബിൽഡിംഗ് കോൺട്രാക്റ്റേഴ്സ് . യാർഡ് അസോസിയേഷൻ ക്വാറി ഉടമകൾ എന്നിവരുടെ യോഗം കളക്ടർ വിളിച്ച് ചേർക്കുകയും അതിൽ 2023മാർച്ച് 31 ന്റെ വിലയിൽ നിന്ന് 2 രൂപ കൂട്ടി മാത്രമേ വിൽപന നടത്താൻ പാടുള്ളു എന്നുള്ള ഉത്തരവിറക്കിയത്. ആ ഉത്തരവ് നടപ്പിലാക്കാൻ ക്വാറി ഉടമകൾ തയ്യാറാകത്തതിൽ പ്രതിക്ഷേധിച്ചാണ് ഗുഡ്സ് ട്രാൻസ്പ്പോർട്ട് തൊഴിലാളികൾ ക്വാറികൾ ഉപരോധിച്ചത്. സാധരണക്കാരെ ബാധിക്കുന്ന കരിക്കൽ ഉത്പന്നങ്ങളുടെ വില വർദ്ധനവ് പിടിച്ച് നിർത്താൻ ഇടപെടുന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ സി.ഐ.ടി.യു. ക്വാറി ഉടമകളോട് ആവശ്യപ്പെട്ടു ഉത്തരവ് നടപ്പിലാക്കുന്നത് വരെ സമരം തുടരും എന്ന് അറിയിച്ചു. വിഷയം പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടത്തിൻ്റെ നിർദ്ദേശമനുസരിച്ച് നാളെ കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ ചർച്ച നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post കൽപ്പറ്റ എച്ച്.ഐ.എം.- പള്ളിത്താഴെ ലിങ്ക് റോഡ് തുറന്നു.
Next post കൽപ്പറ്റ നഗരത്തിൽ ഭിന്നശേഷികാർക്ക് ശുഭയാത്ര: മുചക്ര വാഹനങ്ങൾ നൽകി.
Close

Thank you for visiting Malayalanad.in