ലൈഫ് ഭവന പദ്ധതി- കെ.എല്‍.ആര്‍, കെ.എല്‍.യു പ്രശ്‌നങ്ങള്‍ പരിഹരിക്കണം: ടി. സിദ്ധിഖ് എം.എല്‍.എ

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കെ.എല്‍.ആര്‍, കെ.എല്‍.യു വിഷയങ്ങള്‍ കാരണം നിരവധി ആളുകള്‍ക്ക് ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെടെ വീടുകള്‍ ലഭിച്ചിട്ടും പഞ്ചായത്ത് അനുമതി നല്‍കാതിരിക്കുകയാണ് ഇത് അടിയന്തിരമായി പരിഹരിക്കണമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് റവന്യു വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് ആവശ്യപ്പെടുകയും നിവേദനം നല്‍കുകയും ചെയ്തു. നിലവില്‍ ജില്ലയിലെ കെ.എല്‍.ആര്‍, കെ.എല്‍.യു വിഷയങ്ങള്‍ എല്ലാം സോണല്‍ ലാന്‍ഡ് ബോര്‍ഡിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. മലപ്പുറം, വയനാട് ജില്ലകളിലെ ടി.എല്‍.ബി കേസുകള്‍ മലപ്പുറം സോണിന്റെ കീഴിലാണ് വരുന്നത്. മലപ്പുറം ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കളക്ടര്‍ക്കാണ് ഇതിന്റെ ചുമതല നല്‍കിയിട്ടിട്ടുള്ളതും. ലാന്‍ഡ്‌ബോര്‍ഡിന്റെ നിര്‍ദ്ദേശം ജില്ലാ ആസ്ഥാനത്ത് ഓഫീസ് ആരംഭിക്കാനാണ്. എന്നാല്‍ ബത്തേരി ലാന്‍ഡ് റവന്യു ഓഫീസിലാണ് നിലവില്‍ പ്രവത്തിക്കുന്നത്. ഇത് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന പരാതികാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വയനാട് ജില്ലയിലെ മൂന്ന് ലാന്‍ഡ്‌ബോര്‍ഡുകളും ഈ ഓഫീസിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ചുമതല നല്‍കിയിട്ടുള്ള സോണല്‍ ഓഫീസര്‍ ആഴ്ചയില്‍ ഒരു തവണ മാത്രമാണ് സിറ്റിംഗ് നടത്തി വരുന്നത്. വയനാട് ജില്ലയെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതല്‍ കെ.എല്‍.ആര്‍, കെ.എല്‍.യു വിഷയങ്ങള്‍ നിലനില്‍ക്കുന്ന ജില്ലയാണ്. അതോടൊപ്പം തന്നെ ലൈഫ് ഭവന പദ്ധതിയില്‍ വീട് ലഭിച്ചിട്ടും കെ.എല്‍.ആര്‍, കെ.എല്‍.യു വിഷയം പറഞ്ഞ് പഞ്ചായത്ത് നിര്‍മ്മാണത്തിന് അനുമതി നല്‍കാത്ത സാഹചര്യവും നിലവിലുണ്ട്. ജില്ലയില ഭൂമിപ്രശ്‌നങ്ങള്‍ എല്ലാം ചൂണ്ടികാണിച്ച് മുമ്പും മന്ത്രിക്ക് നിരവധി നിവേദനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതി•േല്‍ വേണ്ടവിധത്തിലുള്ള നടപടികള്‍ ഒന്നും തന്നെ സ്വീകരിക്കാത്തതിനാലാണ് വിണ്ടും മന്ത്രിയെ കണ്ട് കാര്യങ്ങളുടെ ഗൗരവ്വം ബോധ്യപ്പെടുത്തുകയും നിവേദനം നല്‍കിയതെന്നും എം.എല്‍.എ പറഞ്ഞു. കൂടാതെ തോട്ടം വിഭജനസമയത്ത് തോട്ടം ഉടമയില്‍ നിന്നും വിലക്ക് വാങ്ങിയ ഭൂമിയില്‍ വീടുകള്‍ നിര്‍മ്മിച്ചവര്‍ക്ക് പട്ടയം ലഭിച്ചിട്ടില്ല. അടിയന്തിരമായി നിയമഭേദഗതി വരുത്തി ഇവര്‍ക്ക് പട്ടയം അനുവദിക്കണമെന്നും, കെ.എല്‍.ആര്‍, കെ.എല്‍.യു വിഷയത്തില്‍ ശാശ്വത പരിഹാരം കാണുന്നതിന് ആഴ്ചയില്‍ ഒരു സിറ്റിംഗ് എന്നുള്ളത് എല്ലാ ദിവസവും സിറ്റിംഗ് നടത്തുന്നതിനും, പരിഹരിക്കപ്പെടാത്ത കെട്ടികിടക്കുന്ന അപേക്ഷകള്‍ അടിയന്തിര പ്രാധാന്യത്തോടെ തീര്‍പ്പാക്കുന്നതിനും, ജില്ലയിലെ ഈ വിഷയവുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ സോണല്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ മന്ത്രിയോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Previous post തെരഞ്ഞെടുപ്പിന് ബി ജെ പി സുസജ്ജം- മുഖ്താർ അബ്ബാസ് നഖ്‌വി
Next post കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജി.എസ്.ടി. എസ്.പി. വിജിലൻസ് പിടിയിൽ
Close

Thank you for visiting Malayalanad.in