കുവൈറ്റ് വയനാട് അസോസിയേഷൻ വിദ്യാ കിരൺ പദ്ധതിയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

. കുവൈറ്റ് വയനാട് അസോസിയേഷൻ വിദ്യാ കിരൺ പദ്ധതിയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു
കൽപ്പറ്റ: കുവൈറ്റ് വയനാട് അസോസിയേഷൻ എല്ലാവർഷവും വയനാട് ജില്ലയിലെ നിർധനരും നിരാലംബരുമായ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് നൽകിവരുന്ന വിദ്യാഭ്യാസ പഠനോപകരണ മേള വിദ്യാ കിരൺ പദ്ധതിയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. . ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ കുവൈറ്റ് വയനാട് അസോസിയേഷന്റെ മുൻ പ്രസിഡന്റ് റംസി ജോൺ സ്വാഗതം ആശംസിച്ചു. കുവൈറ്റ് വയനാട് അസോസിയേഷന്റെ സ്ഥാപക പ്രസിഡണ്ടും വിദ്യാ കിരൺ കൺവീനറുമായ റോയി മാത്യു അധ്യക്ഷനായിരുന്നു. ഉത്ഘാടനം ചെയ്ത് വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ദീപം തെളിച്ചു. കുവൈറ്റ് വയനാട് അസോസിയേഷന്റെ എല്ലാ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളെയും അഭിനന്ദിക്കുകയും ചെയ്തു. തുടർന്ന് കിറ്റ് വിതരണവും നടത്തി . എബി പോൾ, മിനി കൃഷ്ണ, ജോജോ ചാക്കോ, ജസ്ന മൻസൂർ, മേഴ്സി കുഞ്ഞുമോൾ, ലെനി തോമസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ഈ വർഷം കുവൈറ്റ് വയനാട് അസോസിയേഷൻ 130 കുട്ടികൾക്ക് മുഴുവൻ പഠനോപകരണങ്ങളും 250 രൂപയാത്ര ബത്തയും നൽകി. സി.ബി.എസ് ‘ഇ സ്റ്റേറ്റ് കലോത്സവത്തിൽ ലൈറ്റ് മ്യൂസിക്കിന് ഫസ്റ്റ് റണ്ണറപ്പായ കുമാരി ഏഞ്ജലീന റംസി പെരിക്കല്ലൂരിന് മോമെന്റോ നൽകി ആദരിച്ചു. പ്രൗഢവും ലളിതവുമായ ചടങ്ങിന് വയനാട് അസോസിയേഷന്റെ ട്രഷറർ അജേഷ് സെബാസ്റ്റ്യൻ നന്ദി അർപ്പിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Previous post മുംബൈയിൽ നിന്ന് പ്രതിയെ സാഹസികമായി പിടികൂടിയ പോലീസുകാർക്ക് പ്രശസ്തി പത്രവും ഗുഡ് സർവ്വീസ് എൻട്രിക്ക് ശുപാർശയും
Next post കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി
Close

Thank you for visiting Malayalanad.in