കൽപ്പറ്റ:
250 ലേറെ വയനാട് സ്വദേശികൾ തട്ടിപ്പിനിരയായി കുവൈറ്റിൽ കുടുങ്ങിക്കിടക്കുന്നുണ്ടന്ന് കുവൈറ്റ് വയനാട് അസോസിയേഷൻ ഭാരവാഹികൾ . ഇവർക്ക് നിയമ സഹായമുൾപ്പടെ നൽകി വരികയാണന്നും ഭാരവാഹികൾ.
കുവൈറ്റ് വയനാട് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ നിർധന വിദ്യാർത്ഥികൾക്ക് പഠനസഹായം ഉറപ്പാക്കുന്ന വിദ്യാ കിരൺ പദ്ധതിയുമായി ബന്ധപ്പെട്ട് ഭാരവാഹികൾ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
2015 ൽ രൂപീകൃതമായ സംഘടന ഇതിനോടകം നിരവധി പേരെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചിട്ടുണ്ടന്ന് ഭാരവാഹികൾ പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് കൽപ്പറ്റ സ്പോർട്സ് കൗൺസിൽ ഹാളിലാണ് വിദ്യാ കിരൺ പദ്ധതിയുടെ ഉദ്ഘാടനം.
. ടി.സിദ്ദിഖ് എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്യും. തീർത്തും നിർദ്ധനരായ തെരഞ്ഞടുത്ത 120 വിദ്യാർത്ഥികൾക്കാണ് പഠനസഹായം നൽകുന്നത്.
കുവൈറ്റിലേക്ക് പോകുന്നവർ വിസ തട്ടിപ്പിനിരയാകാതിരിക്കാൻ സംഘടനയുടെ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ടന്നും ഇവർ പറഞ്ഞു. ആവശ്യക്കാർക്ക് 9526240610. എന്ന നമ്പറിൽ ബന്ധപ്പെടാം വാർത്താസമ്മേളനത്തിൽ , റോയ് മാത്യു, അജേഷ് സെബാസ്റ്റ്യൻ ,മിനി കൃഷ്ണ, റംസി ജോൺ എന്നിവർ പങ്കെടുത്തു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...