
കൽപ്പറ്റയിലെ ഭക്ഷ്യ വിഷബാധ: ചികിത്സയിലുള്ളത് 111 പേർ : തിരിഞ്ഞ് നോക്കാതെ അധികൃതർ.
അഞ്ച് ദിവസമായി ആശുപതിയിലായത് 111 പേർ.
ഒരാഴ്ചയായിട്ടും തിരിഞ്ഞു നോക്കാതെ ആരോഗ്യ വകുപ്പ്. അന്വേഷണം നടത്താനോ ചികിത്സയിലുള്ളവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനോ ആരുമെത്തിയില്ല..
കഴിഞ്ഞ ഞായറാഴ്ചയാണ് കൽപ്പറ്റ മുസല്ല റസ്റ്റോറൻ്റിൽ നിന്ന് കുഴിമ ന്തി കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധയേറ്റത്. കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിലും പനമരം ,കൽപ്പറ്റ ജനറൽ ആശുപത്രി, കൽപ്പറ്റയിലെ രണ്ട് സ്വകാര്യ ആശുപത്രിയിലുമായി 111 പേരാണ് ചികിത്സയിലുള്ളത് – ഇവരിൽ കുട്ടികളടക്കമുള്ള പലരുടെ നില വഷളായി തുടരുകയാണ്.
ഒരാഴ്ചയായി ഭക്ഷ്യവിഷബാധയുടെ പ്രശ്നങ്ങൾ ഗുരുതരമായിട്ടും ആരോഗ്യ വകുപ്പിലെ ഒരു ദ്യോഗസ്ഥനും ഇവരിൽ ആരെയും തിരിഞ്ഞു നോക്കിയില്ല. പലർക്കും ഭാരിച്ച ചികിത്സാ ചിലവും താങ്ങാനാകുന്നില്ലന്ന് ബന്ധുക്കൾ പറഞ്ഞു.
ആശുപത്രിയിലുള്ളവർക്ക് സാധാരണ നിലക്ക് ഭക്ഷണം കഴിക്കാനും കഴിയുന്നില്ല. ഗ്ലൂക്കോസും ആൻ്റിബയോട്ടിക്കും നൽകുന്ന ചികിത്സ മാത്രമാണ് നടക്കുന്നത്. ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത ഉടൻ റസ്റ്റോറൻ്റ് അടച്ച് പൂട്ടാൻ നിർദ്ദേശം നൽകി കൈയ്യൊഴിയുകയാണ് അധികൃതർ ചെയ്തത്.
എന്നാൽ പരിശോധനാ റിപ്പോർട്ട് മറ്റ് ചികിത്സകൾ നടത്താനാകില്ലന്നും എല്ലാ ദിവസവും റിപ്പോർട്ട് ശേഖരിക്കുന്നുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നും ഡി.എം.ഒ. പറഞ്ഞു .