നാഷണൽ ആയുഷ് മിഷൻ വിവ- അരുണിമ – വിളർച്ച നിവാരണ പദ്ധതിയുടെ ഭാഗമായി

വയനാട് നാഷണൽ ആയുഷ് മിഷൻ കേരള സർക്കാർ വിവ- അരുണിമ – വിളർച്ച നിവാരണ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ എല്ലാ ആയുർവേദ സ്ഥാപനങ്ങളിലേക്കും ഹീമോ ഗ്ലോബിനോ മീറ്റർ വിതരണവും പരിശീലനവും, 2022-2023 വർഷത്തെ ആയുഷ് ഹെൽത്ത് & വെൽനസ്സ് സെൻ്ററിലേക്കുള്ള ലാപ്ടോപ് വിതരണവും കൽപ്പറ്റ ജില്ലാ ആശുപത്രിയിൽ വച്ച് സംഘടിപ്പിച്ചു.ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സുധീർ കുമാർ അധ്യക്ഷത വഹിച്ചു. ഈ പരിപാടിയുടെ ഉദ്ഘാടനം ഡെപ്യൂട്ടി കളക്ടർ അജീഷ് കെ നിർവ്വഹിച്ചു.നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ അനീന പി ത്യാഗരാജ് സ്വാഗതം ആശംസിച്ചു. ഡോ മെറീന ഫിലിപ്പ്, ഡോ അരുൺ കുമാർ ജി, ഡോ ആരിഫ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പരിശീലന പരിപാടിക്ക് ട്രെയിനർ ജിഷ്ണു നേതൃത്വം നൽകി. അനിമിയ ബോധവൽകരണ ക്ലാസ്സ് ഡോക്ടർ അഞ്ജലി നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ബി എസ് എൻ എല്ലുമായി കരാറിൽ ഒപ്പുവെച്ചു
Next post എസ്.കെ.എം.ജെ സ്കൂളിൻ്റെ മൂന്ന് സ്കൂൾ ബസുകൾ സർവ്വീസ് തുടങ്ങി.
Close

Thank you for visiting Malayalanad.in