ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ബി എസ് എൻ എല്ലുമായി കരാറിൽ ഒപ്പുവെച്ചു

മേപ്പാടി: ജില്ലയിലെ ബി എസ് എൻ എൽ ജീവനക്കാർക്കും അവരുടെ ആശ്രിതർക്കും പൂർണ്ണ ചികിത്സ ഉറപ്പുവരുത്തുന്നതിനായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജുമായി ധാരണാ പത്രത്തിൽ ഒപ്പു വെച്ചു. മെഡിക്കൽ കോളേജിൽ നിലവിൽ ലഭ്യമായ സൂപ്പർ സ്‌പെഷ്യാലിറ്റി അടക്കമുള്ള എല്ലാ വിഭാഗങ്ങളിലെയും സർജറി അടക്കമുള്ള ചികിത്സകൾ ഈ സ്കീമിൽ ജീവനക്കാർക്ക് ലഭ്യമാകും. ജൂൺ ഒന്നുമുതൽ ലഭ്യമാകുന്ന ഈ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ ഏക മെഡിക്കൽ കോളേജാണ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. ഇന്റർവെൻഷണൽ കാർഡിയോളജി സേവനങ്ങൾ, ന്യൂറോ സർജറി, ഓങ്കോളജി, യൂറോളജി, നെഫ്റോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ഗ്യാസ്ട്രോളജി തുടങ്ങിയ എല്ലാ സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങളും ഈ പദ്ധതിയിലൂടെ ജീവനക്കാർക്ക് ലഭ്യമാകും. ജീവനക്കാരും ആശ്രിതരുമായി ഏകദേശം 5000 ത്തോളം ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ബിഎസ്എൻഎൽ ഓഫീസിൽ നടന്ന ചടങ്ങിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിനുവേണ്ടി അസിസ്റ്റന്റ് ജനറൽ മാനേജർ ഡോ. ഷാനവാസ്‌ പള്ളിയാൽ, ഇൻഷുറൻസ് വിഭാഗം മാനേജർ വിനൂപ് നാഥ് എന്നിവരും ബി എസ് എൻ എല്ലിനുവേണ്ടി ഡെപ്യൂട്ടി ജനറൽ മാനേജർ മഞ്ജുനാഥ എൻ എന്നിവർ ധാരണാ പത്രത്തിൽ ഒപ്പുവെച്ചു.കൂടുതൽ വിവരങ്ങൾക്ക് 8111881178 ൽ വിളിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പുൽപ്പള്ളി വായ്പാ തട്ടിപ്പ് കേസ് : കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ അബ്രഹാമിനെ റിമാൻഡ് ചെയ്തു
Next post നാഷണൽ ആയുഷ് മിഷൻ വിവ- അരുണിമ – വിളർച്ച നിവാരണ പദ്ധതിയുടെ ഭാഗമായി
Close

Thank you for visiting Malayalanad.in