. കൽപ്പറ്റ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ പെൻഷൻകാരുടെ കുടിശ്ശികയായ 15 ശതമാനം ക്ഷാ മാശ്വാസം അനുവദിക്കുക , പതിനൊന്നാം പെൻഷൻ പരിഷ്കരണത്തിന്റെ കുടിശികയും അതിന്റെ ക്ഷാമാശ്വാസവും അനുവദിക്കുക, മെഡിസിപ്പ് പദ്ധതിയിൽ കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തി അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വയനാട് കളക്ടറേറ്റിന് മുന്നിൽ പെൻഷൻകാരുടെ കുടുംബ സംഗമ സത്യാഗ്രഹം നടത്തി. ജില്ലാ പ്രസിഡണ്ട് വേണുഗോപാൽ എം കിഴിശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിപിന ചന്ദ്രൻ മാസ്റ്റർ, ജി വിജയമ്മ, ജില്ലാ സെക്രട്ടറി ഈ ടി സെബാസ്റ്റ്യൻ , സംസ്ഥാന കൗൺസിലേർസ് ആയ ടി ജെ സക്കറിയ, ഡോക്ടർ ശശിധരൻ, എൻ കെ പുഷ്പലത, നളിനി ശിവൻ, കെ ശശികുമാർ,പി കെ സുകുമാരൻ ,കെ രാധാകൃഷ്ണൻ, ഷാജി ജോസഫ് എന്നിവർ പ്രസംഗിച്ചു.
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...
പുൽപ്പള്ളി ::പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ദർശന ദീപം' സംയുക്ത സമ്മേളനം സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയംബം മോർ ബസേലിയോസ്...
വിദ്യാഭ്യാസം എന്നത് കേവലം അറിവ് നേടുക എന്നതിലുപരി ഒരു കുട്ടിക്ക് സ്വയം പര്യാപ്തത നേടാനും സമൂഹത്തിന്റെ ഭാഗമാകാനുമുള്ള അവസരമാണ്. ഭിന്നശേഷിയുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം 'ഇൻക്ലൂസീവ് എഡ്യൂക്കേഷൻ' അഥവാ...
കാരാപ്പുഴ ഡാമിലെ ജലനിരപ്പ് 757.10 എം.എസ്.എൽ ആയ സാഹചര്യത്തിൽ കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്പിൽ വേ ഷട്ടറുകൾ ഉയർത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ...
മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിസഭയിൽ കൃഷി മന്ത്രിയായി ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന അഡ്വ ടി. സിദ്ദീഖിന് ലക്കിടിയിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി...