സിവിൽ സർവ്വീസ് നേടിയ ഷെറിൻ ഷഹാനയെ യുവജനതാദൾ ആദരിച്ചു

കമ്പളക്കാട്: പ്രതിസന്ധികളെ അതിജീവിച്ച് സിവിൽ സർവ്വീസ് നേടി വയനാടിന്റെ അഭിമാനമായി മാറിയ ഷെറിൻ ഷഹാനയെ യുവജനതാദൾ എസ് നേതാക്കൾ വീട്ടിലെത്തി അനുമോദിച്ചു. യുവജനതാദൾ എസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ഷെറിൻ ഷഹാനയ്ക്ക് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ജെ. ഡി. എസ് ജില്ലാ ജനറൽ സെക്രട്ടറിയുമായ ജുനൈദ് കൈപ്പാണി കൈമാറി.
യുവജനതാദൾ എസ് ജില്ലാ പ്രസിഡന്റ്‌ അമീർ അറക്കൽ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഉനൈസ് കല്ലൂർ, പുത്തൂർ ഉമ്മർ, നിസാർ പള്ളിമുക്ക്, അസീം പനമരം തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *