പുല്‍പ്പള്ളി: പുൽപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിനിരയായി കടബാധ്യതയെ തുടര്‍ന്ന് പുല്‍പ്പള്ളി സ്വദേശിയും കര്‍ഷകനുമായ രാജേന്ദ്രന് നായര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ എബ്രഹാമിനെയും മുൻ ബാങ്ക് സെക്രട്ടറി രമാദേവിയെയും പുല്‍പ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു.കെ.കെ. എബ്രഹാം പ്രസിഡന്റായ സമയത്തായിരുന്നു ബാങ്കില്‍ വായ്പാ തട്ടിപ്പ് നടന്നത്. സ്ഥലം ഈടുവെച്ച് വായ്പയെടുത്ത കര്‍ഷകര്‍ അറിയാതെ അവരുടെ പേരില്‍ വ്യാജ ഒപ്പിട്ട് ലക്ഷങ്ങള്‍ അധികമായി എടുത്ത് വായ്പാ തട്ടിപ്പ് നടത്തിയതായി അന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിലെ ഇരയായിരുന്നു ഇന്നലെ മരിച്ച രാജേന്ദ്രനും. 75000 രൂപ വായ്പയെടുത്ത രാജേന്ദ്രന്റെ പേരില്‍ തട്ടിപ്പ് സംഘം 25 ലക്ഷമാണ് കരസ്ഥമാക്കിയത്. പലിശ സഹിതം അതിപ്പോള്‍ 35 ലക്ഷത്തോളമായിട്ടുണ്ട്. രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് നിലവില്‍ പ്രദേശത്ത് വന്‍ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. സി.പി.എം നേതൃത്വത്തിൽ ബാങ്ക് ഉപരോധം ഇന്നും തുടരുകയാണ്.
രാജേന്ദ്രന്റെ മൃതദേഹവുമായി ഇന്ന് പ്രദേശവാസികള്‍ എബ്രഹാമിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്താനിരിക്കെയാണ് എബ്രഹാമിനെ രാത്രി കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുക്കുന്ന ഘട്ടത്തില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഏബ്രഹാമിനെ പിന്നീട് ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വായ്പാ തട്ടിപ്പില്‍ പ്രതി ചേര്‍ക്കപ്പെട്ട മറ്റുള്ളവര്‍ക്കെതിരെയും പോലീസ് നടപടിയുണ്ടാകുമെന്ന് സൂചനയുണ്ട്. എന്നാല്‍ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ തുടര്‍നടപടികളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല ഉച്ചയോടെ കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് സൂചന.
അതേ സമയം രാജേന്ദ്രൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചക്ക് ശേഷം വീട്ടിലെത്തിക്കും.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...